Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാരതിയുടെ തലപ്പാവിന്കാവി നിറം ; തമിഴ്‌നാട്ടിൽ പ്രതിഷേധം രൂക്ഷം

04 JUNE 2019 03:49 PM IST
മലയാളി വാര്‍ത്ത

ഹൈർസെക്കന്ഡറി പാഠപുസ്തകത്തിലെ ചിത്രത്തില്‍, വിഖ്യാത കവി സുബ്രഹ്മണ്യ ഭാരതിയുടെ തലപ്പാവിന് കാവി നിറം നല്‍കിയതിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം രൂക്ഷം. പ്ലസ് ടുവിലെ പാഠപുസ്തകത്തിലാണ് ചിത്രം. ഡിഎംകെയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സാധാരണയായി വെള്ള നിറമുള്ള തലപ്പാവാണ് സുബ്രഹ്മണ്യ ഭാരതിയുടെ ചിത്രങ്ങളില്‍ കാണാറുള്ളത്. എന്നാൽ ഇത്തവണ പുസ്തകത്തിൽ കാവി നിറത്തിലെ തലപ്പാവാണ് നൽകിയിരിക്കുന്നത്. ഇതിനെതിരെയാണ് പ്രതിഷേധം ഉയർത്തിയിരിക്കുന്നത്.

കാവി തലപ്പാവ് അണിഞ്ഞ സുബ്രഹ്മണ്യ ഭാരതിയെ ആരെങ്കിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോയെന്ന് ഡിഎംകെ എംഎല്‍എ തങ്കം തേനരശ് ചോദിച്ചു. ഭാരതിയാരെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന സ്കൂള്‍ വിദ്യാഭ്യാസ വകുപ്പാണ് പാഠപുസ്തകം പുറത്തിറക്കിയത്. എന്നാല്‍, ആരോപണത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി കെഎ സെങ്കോട്ടൈയ്യന്‍ പ്രതികരിച്ചിട്ടില്ല. സുബ്രഹ്മണ്യ ഭാരതിയാരെ കാവിവത്കരിച്ചിട്ടില്ലെന്നാണ് തമിഴ്നാട് ടെക്സ്റ്റ്ബുക്ക് ആന്‍ഡ് എജ്യുക്കേഷണല്‍ സര്‍വീസ് കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ ബി വളര്‍മതി പ്രതികരിച്ചത്. സ്വാഭാവികമായി പറ്റിയ തെറ്റിനെ രാഷ്ട്രീയവത്കരിക്കരുതെന്നും അവര്‍ പറഞ്ഞു.

അതേസമയം,ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ നിറം നല്‍കുക മാത്രമാണ് ചിത്രത്തിലൂടെ ലക്ഷ്യമിട്ടതെന്ന് പാഠപുസ്തകം ഡിസൈന്‍ ചെയ്ത കലാകാരന്‍ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (2 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (2 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (2 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (2 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (2 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (2 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (3 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (3 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (3 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (4 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (4 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (4 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (5 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (5 hours ago)

Malayali Vartha Recommends