Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഉത്തരേന്ത്യയെ നടുക്കി വീണ്ടും കൂട്ട ബലാത്സംഗം; 30 കാരിയെ അഞ്ചുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി; കൊടും ക്രൂരത പുറത്തു വന്നത് ദൃശ്യങ്ങൾ ഫോണില്‍ പകര്‍ത്തി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതോടെ

04 JUNE 2019 04:19 PM IST
മലയാളി വാര്‍ത്ത

ആല്‍വാറിൽ ദളിത് യുവതിയെ കൂട്ടബലാസംഗത്തിനിരയാക്കിയ സംഭവത്തിന് പിന്നാലെ നാടിനെ നടുക്കി വീണ്ടും ഉത്തരേന്ത്യയിൽ വീണ്ടും കൂട്ട ബലാത്സംഗം. രാജസ്ഥാനിലെ പാലിയിലാണ് ഇത്തവണ 30 കാരിയെ അഞ്ചുപേർ ബലാത്സംഗത്തിനിരയാക്കിയത്. കൊടും ക്രൂരതയുടെ ദൃശ്യങ്ങൾ ഫോണില്‍ പകര്‍ത്തി പണം വേണമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ബന്ധുക്കൾ പോലീസിനെ സമീപിച്ചത്.

അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ജിതേന്ദ്ര ബഞ്ജാര(20), ഗോവിന്ദ് ബഞ്ജാര(20), ദിനേഷ് ബഞ്ജാര(20), മഹേന്ദ്ര ബഞ്ജാര(22), സഞ്ജയ് ബഞ്ജാര(25) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്.

മെയ് 26 നാണ് സംഭവം. അയല്‍വാസിയുമൊത്ത് യുവതി ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സംഘം തടഞ്ഞുനിര്‍ത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂലിപ്പണിക്കാരനായ യുവതിയുടെ ഭര്‍ത്താവ് സംഭവമറിഞ്ഞ് സ്ഥലത്തെത്തി. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

ജിതേന്ദ്രയും മഹേന്ദ്രയും തന്നെ ബലാത്സംഗം ചെയ്തെന്നും മറ്റുള്ളവര്‍ മര്‍ദ്ദിക്കുകയും കുറ്റകൃത്യം ചിത്രീകരിക്കുകയും ചെയ്തെന്നാണ് യുവതിയുടെ മൊഴി. യുവതി അബോധാവസ്ഥയിലായതോടെയാണ് ഇവര്‍ മര്‍ദ്ദനം നിര്‍ത്തിയത്. സംഭവം പുറത്തറിയിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. കൂടെയുണ്ടായിരുന്ന യുവാവിനെയും ഇവര്‍ മര്‍ദ്ദിച്ച് അവശനാക്കി.യുവതി മാനസികാഘാതത്തിലായിരുന്നുതിനാലാണ് പരാതി നല്‍കാതിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസിനായിട്ടില്ല. ഒരു വീഡിയോ കണ്ടെടുത്തിട്ടുണ്ടെന്നും എന്നാല്‍, അതില്‍ യുവതിയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണുള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുവതിയോടൊപ്പമുണ്ടായിരുന്ന യുവാവിനെയും ഇവര്‍ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. 5000 രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്.

ഏപ്രില്‍ 26ന് നടന്ന ആല്‍വാര്‍ സംഭവം രാജസ്ഥാന്‍ സര്‍ക്കാറിനെ ഉലച്ചിരുന്നു. ഭര്‍ത്താവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദളിത് യുവതിയെ തടഞ്ഞുനിര്‍ത്തി ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കിയായിരുന്നു ബലാത്സംഗം ചെയ്തത്. ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends