ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്കരായ സ്ത്രീകളെ നോട്ടമിടും; ഉച്ചകഴിഞ്ഞുള്ള സമയം ഉദ്യോഗസ്ഥനെന്ന തോന്നിക്കും വിധം നന്നായി വേഷം ധരിച്ച് വീട്ടുകാരിയെ കൊലപ്പെടുത്തി അവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടും; പോലീസിന് തലവേദനയായ സീരിയൽ കില്ലർ ഒടുവിൽ വലയിലായി

ഡൽഹിയിൽ മധ്യവയസ്കരായ സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം അവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന കൊടും കുറ്റവാളി പോലീസിന്റെ പിടിയിലായി. പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ നിന്നാണ് ഖമറുസ്‌മാന്‍ സര്‍ക്കാര്‍ എന്ന 42കാരന്‍ പൊലീസിന്റെ വലയിലായത്.
2013 മുതല്‍ നടന്ന നിരവധി കൊലപാതകങ്ങളില്‍ ഇയാള്‍ പ്രതിയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. 2019 ല്‍ മാത്രം ഇയാള്‍ നാല് സ്‌ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ചെറുകിട വ്യാപാരിയായ ഖമറുസ്‌മാന്‍ ഉച്ചകഴിഞ്ഞുള്ള സമയത്താണ് സ്‌ത്രീകള്‍ തനിച്ചുള്ള വീടുകളില്‍ കടന്നുചെല്ലുക.
നന്നായി വേഷം ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഇയാള്‍ ഇലക്ട്രിസിറ്റി മീറ്റര്‍ റീഡിങ് നോക്കാനെന്ന വ്യാജേനയും മറ്റുമാണ് വീടിനകത്ത് കടക്കുക. കയ്യില്‍ കരുതിയിരിക്കുന്ന സൈക്കിള്‍ ചെയിനോ ഇരുമ്പ് വടിയോ ഉപയോഗിച്ച് വീട്ടുകാരിയെ കൊലപ്പെടുത്തും. തുടര്‍ന്ന് ലൈംഗികബന്ധത്തിലേര്‍പ്പെടും. വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള വസ്‌തുക്കള്‍ മോഷ്ടിച്ച ശേഷം രക്ഷപ്പെടാറുണ്ടെങ്കിലും മോഷണമല്ല ഇയാളുടെ പ്രാഥമികലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
കൊലപ്പെടുത്തിയ ചില സ്‌ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ ഇയാള്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. മധ്യവസ്യകരായ സ്‌ത്രീകളെയാണ് ഇയാള്‍ ഉന്നം വയ്‌ക്കുക. എന്തുകൊണ്ടാണ് ഈ പ്രായത്തിലുള്ള സ്‌ത്രീകളെ ഇയാള്‍ ലക്ഷ്യം വയ്‌ക്കുന്നത് എന്നത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ് ഖമറുസ്‌മാന്‍. പുതുല്‍ മാജി എന്ന സ്‌ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഖമറുസ്‌മാന്‍ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























