ഇളയരാജയുടെ ഗാനങ്ങൾ അനുമതിയില്ലാതെ ഓൺലൈൻ മാധ്യമങ്ങളിലും ടിവി ചാനലുകളിലും ഉപയോഗിക്കരുത്; ഇളയരാജയ്ക്ക് അനുകൂല ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ഇളയരാജയുടെ ഗാനങ്ങൾ അനുമതിയില്ലാതെ ഓൺലൈൻ മാധ്യമങ്ങളിലും ടിവി ചാനലുകളിലും ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി . റോയൽറ്റിയുടെ പേരിൽ ഇളയരാജയ്ക്ക് അനുകൂലമായുള്ള ഉത്തരവ് ചോദ്യം ചെയ്ത് ചില ഓൺലൈൻ മ്യൂസിക് കമ്പനികൾ നൽകിയ ഹർജിയിലാണ് ഉത്തരവ് .
നേരത്തെ പഴയ ഹിറ്റ് ഗാനങ്ങള്‍ വീണ്ടും സിനിമകളില്‍ ഉപയോഗിക്കുന്നതിനെതിരെ ഇളയരാജ രൂക്ഷമായി പ്രതികരിച്ചിരുന്നു. തൃഷയും വിജയ് സേതുപതിയും മുഖ്യവേഷത്തിലെത്തി തമിഴകം കീഴടക്കിയ 96 ല്‍ ഇളയരാജയുടെ പഴയ ഹിറ്റ് ഗാനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ഇളയരാജ സംസാരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























