മൂന്ന് വയസുള്ള മകളെകുറിച്ച് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്യാന്‍ ചെന്ന അച്ഛനെ അയല്‍വാസികള്‍ കുത്തിക്കൊന്നു

ഡല്‍ഹി പുല്‍ പ്രഹല്‍ദ്പൂരിനടുത്ത് ലാല് കൗനില്‍ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം താമസിച്ചിരുന്ന 26-കാരനായ യുവാവിനെ അയല്‍വാസികള്‍ കുത്തിക്കൊലപ്പെടുത്തി. മൂന്നു വയസ്സു മാത്രം പ്രായമുള്ള തന്റെ മകളെ കമന്റടിച്ച അയല്‍വാസികളെ ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് 26-കാരനായ രാകേഷിനെ അയല്‍വാസികള്‍ കുത്തിയത്.
ചൊവ്വാഴ്ച ഡല്‍ഹി പുല്‍ പ്രഹല്‍ദ്പൂരിലാണ് സംഭവം. സംഭവത്തില്‍ പ്രതികളായ രഞ്ജീത്(26), കൃഷ്ണ(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് വയസുള്ള തന്റെ മകളെ മോശമായ രീതിയില്‍ കൃഷ്ണ കമന്റടിച്ചത് രാകേഷ് കേള്‍ക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. എന്നാല്‍ മറ്റ് അയല്‍വാസികള്‍ ഇരുവരെയും പിടിച്ചുമാറ്റി. ചൊവ്വാഴ്ച രാവിലെ 11.45-ഓടെയാണ് ഈ സംഭവമുണ്ടായത്.
അര മണിക്കൂറിന് ശേഷം ഭാര്യയെയും സഹോദരനെയും കൂട്ടി, രാകേഷ് ഇക്കാര്യം ചോദിക്കാനായി കൃഷ്ണയുടെ വീട്ടിലെത്തി. എന്നാല്‍ സംസാരം വീണ്ടും വഴക്കിലേക്ക് നീളുകയായിരുന്നു. ഇതിനിടെ രഞ്ജീത്തും, കൃഷ്ണയും ചേര്‍ന്ന് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് രാകേഷിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























