ആണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത ട്യൂഷന്‍ ടീച്ചറും സഹോദരന്‍മാരും അറസ്റ്റില്‍. രാധ (33) എന്ന ട്യൂഷന്‍ ടീച്ചറാണ് തന്റെ വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായിച്ചതിനാണ് രാധയുടെ സഹോദരന്‍മാരായ രാഘവ്, മാധവ് എന്നിവര്‍ അറസ്റ്റിലായത്.
പീഡനത്തിനിരയായ ആണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിവരികയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ ഒളിവിലായിരുന്ന പ്രതികള്‍ ന്യൂഡല്‍ഹിയിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ലുധിയാനയില്‍ വച്ചാണ് പിടിയിലായത്. രാധയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ ആണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
കുട്ടിക്ക് ട്യൂഷന്‍ എടുത്തിരുന്ന രാധ ഒരു വര്‍ഷമായി ലൈംഗിക പീഡനം നടത്തി വരികയാണ്. പീന്നീട് വഴങ്ങാതെ വന്ന കുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയും മദ്യം നല്‍കിയും പീഡിപ്പിച്ചിരുന്നു. കഠിനമായ വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന കുട്ടിയുടെ അച്ഛന്‍ വിവരം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. വിവരം പുറത്ത് പറഞ്ഞാല്‍ കുട്ടിയെ ബലാത്സംഗ കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗിക ചൂഷണം ചെയതിരുന്നത്.
ട്യൂഷന്‍ അധ്യാപികയ്ക്കും സഹോദരന്‍മാര്‍ക്കുമെതിരെ കേസെടുക്കാന്‍ ആദ്യം പോലീസ് വിസമ്മിതിച്ചെങ്കിലും പ്രദേശത്തെ എന്‍.ജി.ഒ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. പരാതിയെ തുടര്‍ന്ന് രാധയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കുട്ടിക്ക് എഴുതിയ ഭീഷണിക്കത്തുകളും മയക്കിക്കിടത്താനുള്ള മരുന്നുകളും സെക്‌സ് ടോയ്‌സും കണ്ടെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























