'എന്ത് തൊലിക്കട്ടിയാടാ നിനക്ക്'; 'പിണറായി ഇവിടെ തന്നെ ഉണ്ടെടാ'; രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്കെതിരെ അസഭ്യ പെരുംമഴ

'എന്ത് തൊലിക്കട്ടിയാടാ നിനക്ക്', പിണറായി ഇവിടെ തന്നെ ഉണ്ടെടാ' .... ബലാത്സംഗക്കേസിൽ അറസ്റ്റിലായി മാവേലിക്കര സ്‌പെഷ്യൽ സബ്ജയിലിൽ റിമാൻഡിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യെ ചൊവ്വാഴ്ച തിരുവല്ല കോടതിയിൽ ഹാജരാക്കാൻ പുറത്തിറക്കിയപ്പോൾ രണ്ടിടങ്ങളിൽ മുട്ടയേറിനൊപ്പം ഉയർന്നു കേട്ടത് അസഭ്യ പെരുമഴ.
അതേസമയം ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലുമായി പൊലീസിന്റെ ആദ്യ തെളിവെടുപ്പ് നടത്തിയിരുന്നു . രാഹുലുമായി തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിയ എസ്ഐടി സംഘം 15 മിനിറ്റാണ് എടുത്തത്.
ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. ശേഷം പൊലീസ് സംഘം രാഹുലുമായി എആർ ക്യാംപിലേക്ക് മടങ്ങി. നേരത്തേ രാഹുലിന്റെ അടൂരിലെ വീട്ടിലും തെളിവെടുപ്പിനു എത്തിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. തെളിവെടുപ്പ് കഴിഞ്ഞു തിരികെ പൊലീസ് വാഹനത്തിലേക്കു കയറുന്നതിനു മുൻപായി എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചെങ്കിലും ഒന്നും പറയാതെ രാഹുൽ വാഹനത്തിൽ കയറി.
https://www.facebook.com/Malayalivartha
























