തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ന് ലക്ഷദീപം... നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ന് ലക്ഷദീപം. ലക്ഷദീപത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് നാലുമുതൽ കിഴക്കേകോട്ട, അട്ടക്കുളങ്ങര, ശ്രീകണ്‌ഠേശ്വരം, വാഴപ്പള്ളി, വെട്ടിമുറിച്ചകോട്ട എന്നിവിടങ്ങളിലാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്ന് പൊലീസ് നിർദേശിക്കുകയും ചെയ്തു.
ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലും ഗണപതിക്കോവിൽ, എസ്പി ഫോർട്ട്, മിത്രാനന്ദപുരം, വാഴപ്പള്ളി, വെട്ടിമുറിച്ചകോട്ട റോഡിലും മിത്രാനന്ദപുരം, പടിഞ്ഞാറേക്കോട്ട - ഈഞ്ചയ്ക്കൽ റോഡിലും ഈഞ്ചയ്ക്കൽ- കൊത്തളം- അട്ടക്കുളങ്ങര റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യരുത്. തിരക്കുണ്ടായാൽ പടിഞ്ഞാറേക്കോട്ട, എസ്പി ഫോർട്ട്, ശ്രീകണ്‌ഠേശ്വരം, ഗണപതികോവിൽ, വെട്ടിമുറിച്ചകോട്ട, നോർത്ത് നട, വാഴപ്പള്ളി എന്നീ ഭാഗങ്ങളിൽനിന്ന് ക്ഷേത്രത്തിലേക്ക് വാഹനഗതാഗതം അനുവദിക്കില്ല.
ഈഞ്ചയ്ക്കലിൽനിന്ന് കിഴക്കേകോട്ട ഭാഗത്തേക്കുള്ള കെഎസ്ആർടിസി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഈഞ്ചയ്ക്കൽ -കൊത്തളം -അട്ടക്കുളങ്ങര വഴി പോകണം. ലക്ഷദീപം കാണാനെത്തുന്നവരുടെ വലിയ വാഹനങ്ങൾ വെട്ടിമുറിച്ചകോട്ട, ഈഞ്ചക്കൽ, വാഴപ്പള്ളി ഭാഗങ്ങളിൽ ആൾക്കാരെയിറക്കി ആറ്റുകാൽ ക്ഷേത്ര പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.
ചെറിയ വാഹനങ്ങൾ ഈസ്റ്റ് ഫോർട്ട്, എസ്പി ഫോർട്ട്, ശ്രീകണ്‌ഠേശ്വരം ഭാഗങ്ങളിൽ ആൾക്കാരെയിറക്കി മാഞ്ഞാലിക്കുളം ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം, ചാല ബോയ്സ് ഹൈസ്‌കൂൾ, ചാല ഗേൾസ് ഹൈസ്‌കൂൾ, അട്ടക്കുളങ്ങര ഹൈസ്‌കൂൾ, ഐരാണിമുട്ടം ഹോമിയോ കോളേജ്, ഐരാണിമുട്ടം റിസർച്ച് സെന്റർ എന്നിവിടങ്ങളിലും വാഹനം പാർക്ക് ചെയ്യണം. ക്ഷേത്ര ട്രസ്റ്റ് പാസുള്ള വാഹനങ്ങൾ നിർദേശിച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്യണമെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha
























