രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനത്ത് തുടരും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനത്ത് തുടരും. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമായില്ല.
സോണിയയ്ക്ക് പകരം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ സ്ഥാനം ഏറ്റെടുക്കണമെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കേണ്ടന്ന് സോണിയ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിലപാട് സ്വീകരിച്ചതോടെയാണ് രാഹുല്‍ ഗാന്ധിയെ വര്‍ക്കിംഗ് പ്രസിഡന്റാക്കാമെന്ന് നിര്‍ദ്ദേശം ഉയര്‍ന്ന് വന്നത്.
തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചര്‍ച്ചയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























