സുനന്ദയുടെ കൊലയാളിയെ അറിയുമെങ്കില്‍ വെളിപ്പെടുത്തണമെന്ന് സുബ്രഹമണ്യ സ്വാമിയോട് ശശി തരൂര്‍

സുനന്ദയുടെ കൊലയാളിയെ അറിയുമെങ്കില്‍ വെളിപ്പെടുത്തണമെന്ന് സുബ്രഹ്മണ്യ സ്വാമിയോട് ശശി തരൂര്‍ ആവശ്യപ്പെട്ടു. സുനന്ദയുടെ മരണം കൊലപാതകമാണെന്നും കൊലയാളിയെ ശശി തരൂരിന് അറിയാമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് തരൂര്‍ പ്രസ്താവന നടത്തിയിരുന്നില്ല.
അതേസമയം, തനിക്ക് സുനന്ദയുടെ കൊലയാളിയെ അറിയാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് സ്വാമി പ്രതികരിച്ചു. കൊലപാതകിയെ തരൂരിന് അറിയാമെന്നാണ് താന്‍ പറഞ്ഞിട്ടുള്ളത്. കൊലപാതകത്തില്‍ തരൂരിന് പങ്കുണ്ടെന്ന് വീണ്ടും ആരോപിച്ച സ്വാമി, കൊലയാളിയെ തനിക്ക് അറിയാമായിരുന്നുവെങ്കില്‍ വളരെ മുമ്പ് തന്നെ പൊലീസിനെ അറിയിക്കുമായിരുന്നുവെന്നും സ്വാമി പറഞ്ഞു.
തരൂരിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ചോദ്യം ചെയ്യലില്‍ കള്ളം പറയുന്നതായി കണ്ടാല്‍ അറസ്റ്റ് ചെയ്യണമെന്നും സ്വാമി ആവശ്യപ്പെട്ടു. സുനന്ദയുടെ മരണം സ്വാഭാവികമെന്ന് ചിത്രീകരിക്കാനാണ് തരൂര്‍ ശ്രമിക്കുന്നത്. ഐ.പി.എല്ലിലെ കറുത്ത അദ്ധ്യായങ്ങള്‍ മൂടിവയ്ക്കാനാണ് സുനന്ദയെ നിശ്ശബ്ദയാക്കിയതെന്നും സ്വാമി ആരോപിച്ചു.
എന്നാല്‍ ശശി തരൂരിനെ ഈ അടുത്തു തന്നെ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ശശി തരൂരുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് പോലീസ് ചോദ്യസൂചിക കൈമാറിയെന്നും റിപ്പോര്‍ട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























