പുകവലിച്ചാല്‍ 1000 രൂപ പിഴയീടാക്കാന്‍ സര്‍ക്കാര്‍

പുകവലി നിയന്ത്രണം ശക്തമാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍. പൊതുസ്ഥലങ്ങളിലെ പുകവലിക്ക് പിഴ 200 രൂപയില്‍ നിന്ന് 1000 രുപയാക്കുക, സിഗരറ്റിന്റെ ചില്ലറ വില്‍പന തടയുക, പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായ പരിധി 18ല്‍ നിന്നും 21 ആക്കി ഉയര്‍ത്തുക എന്നിവയാണ് ബില്ലിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.
ഹോട്ടലുകളിലും റസ്‌റ്റോറന്റുകള്‍ക്കും അനുവദിച്ചിട്ടുള്ള നിര്‍ദ്ദിഷ്ട പുകവലി മേഖലയും നിരോധിക്കും. വിദഗ്ദ്ധ സമിതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഏറെക്കുറെ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഭേദഗതിക്കൊരുങ്ങുന്നത്. നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടും.
പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഉയര്‍ത്തണമെന്നും 2003ലെ പുകവലി നിയന്ത്രണ നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്നു കനത്തതുക പിഴ ഈടാക്കണമെന്നുമുള്‍പ്പെടെയുള്ള വിദഗ്ദ്ധ സമിതി ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദ വ്യക്തമാക്കിയിരുന്നു. പുകയില നിയന്ത്രണ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തണമെന്നായിരുന്നു സമിതിയുടെ നിര്‍ദ്ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























