മക്കാവു കാണാന്‍ അനുമതി ചോദിച്ച ടുറിസം വകുപ്പ് മന്ത്രിയെ മോഡി വകുപ്പ് മാറ്റി

കേന്ദ്ര ടൂറിസം സഹമന്ത്രിയായിരുന്ന ശ്രീപദ് യശോ നായിക് കഴിഞ്ഞ വര്‍ഷം നരേന്ദ്രമോഡിക്കൊരു കത്ത് കൊടുത്തു. തനിക്ക് ഹോങ്കോങ്ങിനടുത്തുള്ള വിനോദസഞ്ചാര -ചൂതാട്ട കേന്ദ്രമായ മക്കാവു സന്ദര്‍ശിക്കാന്‍ അനുമതിയാവശ്യപെട്ടായിരുന്നു ആ കത്ത്. ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ടകേന്ദ്രവും പെണ്‍വാണിഭ കേന്ദ്രവുമാണ് മക്കാവു. സഞ്ചാരികള്‍ക്ക് ഇവിടെ സ്വതന്ത്രമായി വിഹരിക്കാം, ആരും ശല്യപ്പെടുത്തില്ല. സ്വാതന്ത്ര്യദിനത്തില്‍ മക്കാവുവില്‍ പോകാനായിരുന്നു മന്ത്രിയുടെ പരിപാടി.
എന്നാല്‍ തുടര്‍ന്ന് വന്ന മന്ത്രിസഭാ പുനസംഘടനയില്‍ പ്രധാനമന്ത്രി ഇദ്ദേഹത്തെ ടൂറിസം വകുപ്പില്‍ നിന്ന് ആരോഗ്യ വകുപ്പിലേക്ക് മാറ്റി മന്ത്രിയുടെ മോഹം തല്ലിക്കെടുത്തി. മന്ത്രിയുടെ ആരോഗ്യത്തിനും ഇതാണ് നല്ലെതെന്ന് മോഡി വിചാരിച്ച് കാണണം. ഇതില്‍പിന്നെ വിദേശയാത്ര നടത്തണമെന്ന് ആഗ്രഹിച്ച് മന്ത്രി മോഡിയെ സമീപിച്ചിട്ടില്ല.
ദീര്‍ഘ വീക്ഷണത്തോട് പ്രവര്‍ത്തിക്കുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി. അങ്ങനെ പ്രവര്‍ത്തിച്ചത് കൊണ്ടാണ് ചായക്കടക്കാരന്റെ മകന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തീര്‍ന്നത്. മന്ത്രി മക്കാവു സന്ദര്‍ശിച്ച് വന്നാല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് സര്‍ക്കാരിന് തലവേദനയുണ്ടാക്കും. ഇക്കാര്യം മുന്നില്‍കണ്ടാണ് പ്രധാനമന്ത്രി മന്ത്രിയുടെ മക്കാവു സന്ദര്‍ശനത്തിനുള്ള അനുമതി നിഷേധിച്ചത്.
പ്രധാനമന്ത്രി തന്റെ അപേക്ഷയില്‍ അതൃപ്തനാണെന്ന് മനസിലാക്കിയ യശോനായിക് അപേക്ഷ പിന്‍വലിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുനസംഘടനയില്‍ മന്ത്രിയുടെ വകുപ്പ് പോയി. ഇനി ഈ ആവശ്യവുമായി സമീപിച്ചാല്‍ വകുപ്പ് തന്നെ കാണില്ലന്ന് മന്ത്രിക്കറിയാം.
മന്ത്രിമാരുടെ വിദേശ സന്ദര്‍ശന അപേക്ഷകള്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നിഷേധിച്ചതിനെക്കുറിച്ചുള്ള വിവരാവകാശ വെളിപ്പെടുത്തലിലാണ് വിവരം പുറത്തായത്. പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കു കുറവൊന്നുമില്ലെങ്കിലും സഹപ്രവര്‍ത്തകരുടെ കാര്യം പരുങ്ങലിലാണ്. മോഡി വിദേശത്തേക്ക് പോകുന്നത് ഇന്ത്യയുടെ പ്രതിഛായ ഉയര്‍ത്തിയാണ് വരുന്നതെങ്കില്‍മന്ത്രിമാര്‍ പ്രതിഛായ തകര്‍ത്തായിരിക്കും വരുന്നത്. കേന്ദ്രമന്ത്രിയായിട്ടു വേണം അവധിയെടുക്കാതെ ലോകം ചുറ്റാനെന്നു കരുതിയിരുന്ന ബിജെപി നേതാക്കള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കര്‍ക്കശ നിലപാട് കാരണം നിരാശയിലാണ്.
മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ എം. വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്ഗരി, നജ്മ ഹെപ്ത്തുല്ല തുടങ്ങിയവരുടെ വിദേശയാത്രാ പരിപാടികള്‍ പോലും റദ്ദായപ്പോള്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. പ്രകാശ് ജാവഡേക്കര്‍, ശ്രീപദ് യശോ നായിക്, നിര്‍മല സീതാരാമന്‍, സര്‍ബാനന്ദ് സോനോവാള്‍, വി.കെ. സിങ്, മനോജ് സിന്‍ഹ, പീയുഷ് ഗോയല്‍ തുടങ്ങിയ ബിജെപി മന്ത്രിമാര്‍ക്കൊപ്പം സഖ്യകക്ഷികളുടെ മന്ത്രിമാരായ അശോക് ഗജപതിരാജു, അനന്ത് ഗീഥേ തുടങ്ങിയവരുടെയും യാത്രകള്‍ മുടങ്ങി. അധികാരത്തിലേറെ ഒരുവര്‍ഷത്തിനിടെ പന്ത്രണ്ടു കേന്ദ്രമന്ത്രിമാരുടെ 21 വിദേശയാത്രാ പരിപാടികളാണ് മുടങ്ങിയത്. പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയയ്ക്കുന്ന വിദേശയാത്രാ പരിപാടികളില്‍ കാല്‍ഭാഗമെങ്കിലും നിഷേധിക്കപ്പെടുന്നുവെന്നാണു കണക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























