വാര്‍ത്ത തേടിയെത്തിയ മാധ്യമപ്രവര്‍ത്തകനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച ശേഷം മുഖത്ത് മൂത്രമൊഴിച്ചു, സംഭവത്തില്‍ രണ്ട് റെയില്‍വേ പൊലീസുകാരെ സസ്‌പെന്റ് ചെയ്തു

ട്രെയിന്‍ പാളംതെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച ശേഷം റെയില്‍വേ ഉദ്യോഗസ്ഥര്‍ മുഖത്ത് മൂത്രമൊഴിച്ചു. ഉത്തര്‍പ്രദേശിലെ ധീമാമ്പുരയ്ക്കടുത്ത് ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ചരക്ക് ട്രെയിന്‍ പാളം തെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂസ് 24 റിപ്പോര്‍ട്ടര്‍ അമിത് ശര്‍മയെയാണ് റെയില്‍വേ പൊലീസ് മര്‍ദിച്ചത്. സിവില്‍ഡ്രസിലെത്തിയ പൊലീസുകാര്‍ യാതൊരു പ്രകോപനവും ഇല്ലാതെ മര്‍ദിക്കുകയും ക്യാമറ തകര്‍ക്കുകയും ചെയ്ത ശേഷം അമിത് ശര്‍മയെ നഗ്‌നനാക്കി. അതിന് ശേഷമാണ് മുഖത്തേക്ക് മൂത്രമൊഴിച്ചതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. താന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകാതെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് അമിത് ശര്‍മ പറഞ്ഞു. അദ്ദേഹത്തിന്റെ ക്യാമറയും അവര്‍ തട്ടിപ്പറിച്ചു.
അമിതിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍, അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നിരവധി പേര്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സംഭവം വിവാദമായതോടെ എസ്.എച്ച്.ഒ രാകേഷ് കുമാര്‍, കോണ്‍സ്റ്റബിള്‍ സുനില്‍ കുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. അക്രമത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി എസ്.പി അജയ് കുമാര്‍ പാണ്ഡേ പറഞ്ഞു. മര്‍ദിക്കുമ്പോള്‍ എല്ലാ പൊലീസുകാരും സ്‌റ്റേഷനിലുണ്ടായിരുന്നെന്ന് അമിത് പറഞ്ഞു. രണ്ട് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.. റെയില്‍വേ പാളത്തില്‍ നിന്ന് തന്നെ വലിച്ചിഴച്ചാണ് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. നേരം വെളുക്കും വരെ സ്‌റ്റേഷനിലും മര്‍ദനം തുടര്‍ന്നെന്നും അമിത് ആരോപിച്ചു. ഇന്ന് രാവിലെയാണ് രാവിലെയാണ് മാധ്യമപ്രവര്‍ത്തകനെ മോചിപ്പിച്ചത്.
യോഗി ആദിത്യനാഥിനെ അവഹേളിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് മാധ്യമ പ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടത് വിവാദമായതിന് പിന്നാലെയാണ് ഈ സംഭവം. പ്രശാന്ത് കനോജിയെ ഉടന്‍ വിട്ടയക്കണമെന്നാണ് സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടു. അറസ്റ്റിനെതിരെ സുപ്രീം കോടതി രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ട്വീറ്റ് ചെയ്തതിന് അറസ്റ്റ് ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. യോഗി ആദിത്യനാഥിനോട് താന്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസിന് പുറത്തു നിന്ന് ഒരു സ്ത്രീ പറയുന്നതിന്റെ വീഡിയോ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഷെയര്‍ ചെയ്തുവെന്ന് ആരോപിച്ചാണ് ജൂണ്‍ എട്ടിന് പ്രശാന്ത് കനോജിയയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രശാന്ത് ഉള്‍പ്പെടെ അഞ്ചുപേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. നോയ്ഡയിലെ ടിവി ചാനലിന്റെ ഉടമസ്ഥനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ച പ്രൊഫസറെ അറസ്റ്റ് ചെയ്ത് അകത്തിട്ടതും വിവാദമയിരുന്നു. കോളജ് അധ്യാപകനും കാര്‍ട്ടൂണിസ്റ്റുമായ അംബികേഷ് മഹാപാത്രയാണ് കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ജയിലിലായത്. അതിന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് മമത ബാനര്‍ജിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഉപയോഗിച്ച ബിജെപി യുവ നേതാവ് പ്രിയങ്ക ശര്‍മ്മയെ അറസ്റ്റ് ചെയ്തിരുന്നു. ലോകത്തിലെ ഫാഷന്‍ പ്രേമികളുടെ ഇഷ്ട ഉത്സവമായ മെറ്റ് ഗാലയില്‍ ഇക്കുറി പ്രിയങ്ക ചോപ്ര അവതരിപ്പിച്ച വേഷത്തിന്റെ ചിത്രത്തില്‍ മമതയുടെ മുഖം ഒട്ടിച്ചായിരുന്നു ഉപയോഗിച്ചത്.
https://www.facebook.com/Malayalivartha