Widgets Magazine
22
Jul / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാലിദ്വീപില്‍ മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് കിങ് ഖാനും കുടുംബവും


മിയാമി ബീച്ചില്‍ സിഗരറ്റ് വലിച്ച് നടി പ്രിയങ്ക


രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി


കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു; അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉള്‍പ്പടെ അവധി ബാധകം


കൂട്ടുകാരിയുടെ വീട്ടിലേയ്‌ക്കെന്ന് പറഞ്ഞ് ഫേസ്ബുക്ക് കാമുകനെക്കാണാൻ ഇറങ്ങിപ്പുറപ്പെട്ടു; ഗസ്റ്റ് ഹൗസിൽ വച്ച് കാമുകന്റെ രക്തംകൊണ്ട് സിന്ദൂരം ചാര്‍ത്തിയ ശേഷം ഒരുമിച്ച് സെൽഫിയും:- റിസോർട്ട് ജീവനക്കാർ വാതിൽ തുറന്നപ്പോൾ കണ്ടത് കാമുകിയെ കൊലപ്പെടുത്തിയ ശേഷം കാമുകൻ തൂങ്ങിമരിച്ച നിലയിൽ

കോടിക്കണക്കിനു ജനങ്ങളുടെ മധുരമൂറുന്ന ഓര്‍മകളിൽ നിറഞ്ഞു നിൽക്കുന്ന പാർലെ ജി ബിസ്ക്കറ്റ് നിർമാണ യൂണിറ്റിൽ ജോലി ചെയ്യുന്നത് ചെറിയ കുട്ടികൾ ..പാർലെ-ജിയുടെ ഛത്തീസ്ഗഢിലെ ബിസ്‌കറ്റ് നിർമാണ യൂണിറ്റിൽ ആണ് ബാലവേല ചെയ്യിക്കുന്നത്

16 JUNE 2019 01:52 PM IST
മലയാളി വാര്‍ത്ത

More Stories...

17 അമേരിക്കന്‍ ചാരന്‍മാരെ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരം അടിസ്ഥാനമാക്കി ഇറാൻ അറസ്റ്റ് ചെയ്തു..ഇവരെ തൂക്കിലേറ്റുമെന്ന് റിപ്പോർട്ടുകൾ

മുംബൈയിലെ ടെലികോം കമ്പനി കെട്ടിടത്തില്‍ തീപ്പിടിത്തം; 100 പേര്‍ കെട്ടിടത്തിൽ കുടുങ്ങി..

യുപിയില്‍ മൂന്ന് തലയുള്ള പെൺകുഞ്ഞ് ജനിച്ചു..പിശാച് ബാധിച്ചതാണെന്ന് ഗ്രാമവാസികള്‍...

ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 പറന്നുയർന്നു; ആദ്യ സിഗ്നലുകൾ ലഭിച്ചു തുടങ്ങിയെന്ന് ഐഎസ്ആർഒ; അഭിമാനമുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

രണ്ടാം മോദി സര്‍ക്കാര്‍ 50 ദിവസം പൂര്‍ത്തിയായി;ഇന്ത്യ കുതിക്കുന്നത് 5 ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയിലേക്ക്


കോടിക്കണക്കിനു ജനങ്ങളുടെ മധുരമൂറുന്ന ഓര്‍മകളിൽ നിറഞ്ഞു നിൽക്കുന്ന പാർലെ ജി ബിസ്ക്കറ്റ് നിർമാണ യൂണിറ്റിൽ ജോലി ചെയ്യുന്നത് ചെറിയ കുട്ടികൾ ..പാർലെ-ജിയുടെ ഛത്തീസ്ഗഢിലെ ബിസ്‌കറ്റ് നിർമാണ യൂണിറ്റിൽ ആണ് ബാലവേല ചെയ്യിക്കുന്നത് . റായ്‌പുരിലെ യൂണിറ്റിലുണ്ടായിരുന്ന 26 കുട്ടികളെയാണ് ജില്ലാ ദൗത്യ സേന രക്ഷപ്പെടുത്തിയത്

റായ്പുരിലെ അമസിവ്‌നി മേഖലയിൽ ധാരാളം കുട്ടികൾ ബാലവേല ചെയ്യുന്നതായുള്ള വിവരം ബച്ച്പൻ ബച്ചാവോ ആന്ദോളൻ (ബി.ബി.എ) ലഭിച്ചതോടെയാണ് സേന ഈ നീക്കം നടത്തിയത്. ജില്ലാ കളക്ടറുടെ നിർദേശം ലഭിച്ചശേഷമായിരുന്നു ഇത്.ജില്ലാ ബാലാവകാശ ഉദ്യോഗസ്ഥനായ നവ്‌നീത് സ്വർണാകറാണ് പ്രമുഖ ദേശീയവാർത്താ ഏജൻസിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

മധ്യപ്രദേശ്, ജാർഖണ്ഡ്, ഒഡിഷ, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള 12 മുതൽ 16 വയസ് വരെ പ്രായമുള്ള കുട്ടികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇവർ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണു ജോലി ചെയ്തിരുന്നത്. ലഭിച്ചിരുന്ന ശമ്പളം, മാസം അയ്യായിരം മുതൽ ഏഴായിരം വരെയും.

ലക്ഷക്കണക്കിനു കുട്ടികളുടെ വിശ്വാസത്തില്‍ നിന്നുണ്ടായ രാജ്യത്തെ പ്രമുഖ ബ്രാന്‍ഡായ പാര്‍ലെ-ജി ഇത്തരത്തില്‍ കുട്ടികളെ ചൂഷണം ചെയ്യുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നുവെന്ന് ബി.ബി.എ സി.ഇ.ഒ സമീര്‍ മാഥുര്‍ പറഞ്ഞു.

കുട്ടികളെ സര്‍ക്കാരിന്റെ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കിക്കഴിഞ്ഞു. ബാലാവകാശ നിയമത്തിലെ 79-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

ബാലവേല നിരോധിക്കണമെന്ന ആവശ്യകതയിലൂന്നിയാണ് എല്ലാ വര്‍ഷവും അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ) ജൂണ്‍ 12-ാം തീയതി ബാലവേല വിരുദ്ധദിനമായി ആഘോഷിക്കുന്നത്..കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് 1989ല്‍ ഐക്യരാഷ്ട്ര സംഘടന പ്രസിദ്ധീകരിച്ച കുട്ടികളുടെ ഉടമ്പടിയില്‍ നാല് പ്രധാന അവകാശങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നു. അതിജീവനം, ഉന്നമനം, സംരക്ഷണം, പങ്കാളിത്തം എന്നീ നാല് അവകാശങ്ങളും 1999ല്‍ ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്.

ഇതുകൂടാതെ കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുവാന്‍ ഇന്ത്യയിലും മറ്റ് വിവിധ സംസ്ഥാനങ്ങളിലും ഒട്ടനവധി നിയമങ്ങളും നയപരിപാടികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ബാലവേലനിരോധന നിയമം (1986), ബാലനീതി നിയമം (2000) എന്നീ നിയമങ്ങളും, സംയോജിത ശിശുവികസനപദ്ധതി, സര്‍വശിക്ഷാ അഭിയാന്‍, നിര്‍ഭയ, ചൈല്‍ഡ് ലൈന്‍ തുടങ്ങിയ പദ്ധതികളും ബാലാവകാശ സംരക്ഷണത്തിനു വേണ്ടി ഉണ്ടാക്കിയവയാണ്.

2016 ലെ ബാലവേല ഭേദഗതി (നിരോധനവും നിയന്ത്രണവും) നിയമം, 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം എന്നിവ നടപ്പിലാക്കാന്‍ ശ്രമിച്ചതിലൂടെ ബാലവേല നിര്‍മ്മാര്‍ജ്ജനമെന്ന ഐഎല്‍ഒ യുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യ പാലിക്കുന്നുവെങ്കിലും ഇന്ത്യയില്‍ ബാലവേല പൂര്‍ണമായി ഇല്ലാതാക്കാന്‍ ഇന്നും സാധിച്ചിട്ടില്ല. ഇതിന്റെ നേർക്കാഴ്ചയാണ് ഇപ്പോൾ പാർലെ ജി ബിസ്ക്കറ്റ് നിർമ്മാണ യൂണിറ്റിലെ ബാലവേലയും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലിദ്വീപില്‍ മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് കിങ് ഖാനും കുടുംബവും  (3 minutes ago)

മിയാമി ബീച്ചില്‍ സിഗരറ്റ് വലിച്ച് നടി പ്രിയങ്ക  (7 minutes ago)

രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി  (26 minutes ago)

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഗ്രാമത്തലവന്‍ ആദിവാസി കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വടിയും ആയുധങ്ങളും ഉപയോഗിച്ച് കര്‍ഷകരെ ആക്രമിച്ച ശേഷമാണ് വെടിയുതിര്‍ത്തത്  (50 minutes ago)

എ പ്ലസ് വിജയം നേടിയ കുട്ടികളോടായി പൃഥ്വിരാജിന്റെ തുറന്നു പറച്ചില്‍  (51 minutes ago)

പാര്‍ട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് ആശുപത്രി വാങ്ങിയ എം.എല്‍.എയെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് സി.പി.ഐ മാറ്റി, തനിക്ക് തെറ്റുപറ്റിയെന്ന് ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാല്‍  (58 minutes ago)

സെപ്തംബറോടെ വട്ടിയൂര്‍ക്കാവ്, പാലാ, മഞ്ചേശ്വരം, അരൂര്‍, കോന്നി, എറണാകുളം നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും, അതിന് മുന്നോടിയായി സര്‍ക്കാരിനെതിരെ ജനവിരുദ്ധ തരംഗം സൃഷ്ടിക്കുകയാണ് കോണ്‍ഗ  (1 hour ago)

ബലിപെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ  (1 hour ago)

നീയും ഈ ദിവസവും എനിക്ക് വളരെ പ്രത്യേകത നിറഞ്ഞതാണ്; അത് നിനക്കറിയാവുന്നതാണ്; ഭാര്യയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സണ്ണി വെയ്ൻ  (3 hours ago)

ഇറാനില്‍ കൂട്ട അറസ്റ്റ് ..പിടികൂടിയവരെ തൂക്കിലേറ്റും  (3 hours ago)

മുംബൈയിലെ ടെലികോം കമ്പനി കെട്ടിടത്തില്‍ തീപ്പിടിത്തം; 100 പേര്‍ കെട്ടിടത്തിൽ കുടുങ്ങി..  (3 hours ago)

നടി ചാർമിയെ മദ്യത്തിൽ കുളിപ്പിച്ച് സംവിധായകൻ ; വിമർശനവുമായി സോഷ്യൽ മീഡിയ  (3 hours ago)

യുപിയില്‍ മൂന്ന് തലയുള്ള പെൺകുഞ്ഞ് ജനിച്ചു  (3 hours ago)

ലുക്ക് ഉണ്ടന്നേയുള്ളു ഞാൻ ഒടുക്കത്തെ ഊള; എന്നാലും ഇത്രയ്ക്കും ലുക്കുള്ള ഊളയോ ; ബ്രദേഴ്‌സ് ഡേയുടെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ യമണ്ടൻ ട്രോളുകൾ വിതറി സോഷ്യൽ മീഡിയ  (4 hours ago)

പുഴയിൽ ചാടിയ 17കാരന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

Malayali Vartha Recommends