വളര്‍ത്തുനായയുടെ ആക്രമണം; ഉടമസ്ഥര്‍ക്ക് ജയില്‍ ശിക്ഷ
ചണ്ഡീഗഡില്‍ അമ്പലത്തില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ വളര്‍ത്തുനായ ആക്രമിച്ച സംഭവത്തില്‍ ഉടമസ്ഥനും മകനും ആറ് മാസം തടവ് ശിക്ഷ.
ദൗലത് സിംഗ്, മകന് സാവന്‍ പ്രീത് എന്നിവര്‍ക്കാണ് പഞ്ചാബ് കോടതി ശിക്ഷ വിധിച്ചത്. നവന് ഷഹറില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന സംഭവത്തിനാണ് കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.
പന്ത്രണ്ട് വയസുകാരിയായ പെണ്‍കുട്ടി അമ്പലത്തില്‍ നിന്ന് മടങ്ങിവരവേ പിറ്റ്ബുള്‍ ഇനത്തില്‍ പെട്ട നായ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഇതോടെയാണ് ഉടമസ്ഥര്‍ക്കെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്.
പിറ്റ്ബുള്‍ പോലെയുള്ള അപകടകാരിയായ നായ്ക്കളെ മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കുന്ന വിധത്തില്‍ തെരുവിലേക്ക് ഇറക്കി വിട്ടത് വലിയ കുറ്റമാണെന്ന് കേസ് പരിഗണിച്ച മജിസ്ട്രേറ്റ് പറഞ്ഞു.
ഇങ്ങനെയുള്ള സംഭവങ്ങളില്‍ നായയുടെ ഉടമസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പുണ്ടെന്നും മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചു കൊണ്ട് വ്യക്തമാക്കി.
https://www.facebook.com/Malayalivartha