Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ഒടുവിൽ ഏഴാം നാൾ മമത അയഞ്ഞു; പശ്ചിമബംഗാളിൽ ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ നടത്തി വന്ന അനശ്ചിതകാല സ​മ​രം പിൻവലിച്ചു

17 JUNE 2019 07:29 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

പ​ശ്ചി​മ​ബം​ഗാ​ളി​ൽ കഴിഞ്ഞ ഏ​ഴ് ദി​വ​സ​മാ​യി ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ നടത്തി വന്ന അനശ്ചിതകാല സ​മ​രം പി​ൻ​വ​ലി​ച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് ഡോക്ടർമാർ സമരം പിൻവലിച്ചത്. ഓരോ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും രണ്ട് വീതം പ്രതിനിധികളും സമരസമിതിയുടെ അധ്യക്ഷനുമടക്കം 31 ഡോക്ടർമാരാണ് മമതാ ബാനർജി വിളിച്ച സമവായ ചർച്ചയിൽ പങ്കെടുത്തത്. ഇതിനു പിന്നാലെ ച​ർ​ച്ച തൃ​പ്തി​ക​ര​മാ​യി​രു​ന്നു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. 14 മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി 28 പേ​രാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്നാ​ണ് വി​വ​രം

സെ​ക്ര​ട്ട​റി​യേ​റ്റ് മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യ്ക്ക് ശേ​ഷം എ​ൻ​ആ​ർ​എ​സ് ആ​ശു​പ​ത്രി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യാ​ണ് ഡോ​ക്ട​ർ​മാ​ർ ച​ർ​ച്ച പി​ൻ​വ​ലി​ക്കു​ന്നു​വെ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഡോ​ക്ട​ർ​മാ​രെ സ​ന്ദ​ർ​ശി​ക്കാ​മെ​ന്ന് മ​മ​ത ഉ​റ​പ്പ് ന​ൽ​കി​യ​താ​യും ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി. ജൂ​നി​യ​ര്‍ ഡോ​ക്ട​ർ​മാ​രെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ അ​ക്ര​മി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചുള്ള സ​മ​രം കൂ​ടു​ത​ല്‍ ശ​ക്തി പ്രാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡോ​ക്ട​ര്‍​മാ​രു​മാ​യി ര​മ്യ​ത​യി​ലെ​ത്താ​ൻ മ​മ​ത ച​ർ​ച്ച​യ്ക്ക് ത​യാ​റാ​യ​ത്.

ആദ്യം ചർച്ചയിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാമെന്ന് പറഞ്ഞ മമതാ ബാനർജി പിന്നീട് നിലപാട് മാറ്റി. ഇതോടെ ചർച്ചയ്ക്ക് എത്തില്ലെന്ന് ഡോക്ടർമാരും നിലപാടെടുത്തു. ഒടുവിൽ വഴങ്ങിയ മമതാ ബാനർജി ഒരു പ്രാദേശിക മാധ്യമത്തെ ചർ‍ച്ച പൂർണമായും ചിത്രീകരിക്കാൻ അനുവാദം നൽകി.

ആ​ശു​പ​ത്രി​ക​ളി​ൽ മ​തി​യാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു ഡോ​ക്ർ​മാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. ഡോ​ക്ടർ​മാ​രെ ആ​ക്ര​മി​ച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നും ഇ​വ​ർ ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​ങ്ങ​ൾ എ​ല്ലാം പ​രി​ഗ​ണി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യെ​ന്നും ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി

.ചർച്ചയിൽ ഡോക്ടർമാർ ആവശ്യപ്പെട്ട പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. എല്ലാ സർക്കാർ ആശുപത്രികളിലും പരാതി പരിഹാരസംവിധാനം ഉറപ്പാക്കാമെന്ന് മമതാ ബാനർജി പ്രഖ്യാപിച്ചു. ആശുപത്രികളിൽ, വിശേഷിച്ച് എമർജൻസി വാർഡുകളിലും കാഷ്വാലിറ്റികളിലും സുരക്ഷ കൂ‍ട്ടും. എമർജൻസി വാർഡുകളുടെ കവാടത്തിൽ ഗ്രില്ലുകളുള്ള ഗേറ്റുകളും സ്ഥാപിക്കും.

പശ്ചിമബംഗാളിൽ സമരത്തിലുള്ള ഡോക്ടർമാർക്ക് പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപക ഒപി പണിമുടക്കാണ് നടന്നത്. സർക്കാർ ആശുപത്രികളിൽ രണ്ട് മണിക്കൂറും, സ്വകാര്യ ആശുപത്രികളിൽ പൂർണ ഒപി ബഹിഷ്കരണവും നടന്നു. അവശ്യസർവീസുകളെ ബാധിക്കാത്ത തരത്തിലായിരുന്നു പശ്ചിമബംഗാളിലൊഴികെ ഡോക്ടർമാരുടെ സമരം. പശ്ചിമബംഗാളിന്‍റെ ആരോഗ്യമേഖല പൂർണമായും സ്തംഭിപ്പിച്ചാണ് ജൂനിയർ ഡോക്ടർമാരും പിന്നീട് സർവീസിലുള്ള ഡോക്ടർമാരും സമരത്തിനിറങ്ങിയത്. ജൂൺ 12-ാം തീയതി കൊൽക്കത്തയിലെ എൻആർഎസ് മെഡിക്കൽ കോളേജിൽ രോഗി മരിച്ചത് ചികിത്സാപ്പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ ജൂനിയർ ഡോക്ടർമാരെ മർദ്ദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു അനിശ്ചിതകാല സമരം.

പരിബാഹ മുഖോപാധ്യായ എന്ന ജൂനിയർ ഡോക്ടർക്ക് ബന്ധുക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്കടിയേറ്റ് തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ പരിബാഹ അതേ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരിബാഹ അപകട നില തരണം ചെയ്തെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സമരസമിതി അറിയിച്ചു. എൻആർഎസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ സായ്ബൽ കുമാർ മുഖർജിയും പ്രൊഫസർ സൗരഭ് ചതോപാധ്യായയും അക്രമത്തിൽ പ്രതിഷേധിച്ച് രാജി വച്ചു. ഇതിന് പിന്നാലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്ന് മുന്നൂറിലധികം ഡോക്ടർമാർ കൂട്ടത്തോടെ രാജി നൽകി. ഇതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല സ്തംഭനത്തിലായി.

ആദ്യമൊന്നും മമതാബാനർജി ഡോക്ടർമാരുടെ സമരത്തിനോട് അനുകൂല മനോഭാവം കാട്ടിയില്ലെന്ന് മാത്രമല്ല, രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. സമരത്തിന് പിന്നിൽ ബിജെപിയും കേന്ദ്രസർക്കാരുമാണെന്നും ന്യൂനപക്ഷത്തിനെതിരെ ഡോക്ടർമാരെ ഉപയോഗിച്ച് ആക്രമണം നടത്തുകയാണെന്നും മമത ആരോപിച്ചു. ചികിത്സ കിട്ടാതെ പതിനായിരക്കണക്കിന് രോഗികൾ വലഞ്ഞു. 24 നോർത്ത് പർഗാനാസ് ജില്ലയിൽ നവജാത ശിശു ശ്വാസതടസ്സത്തിന് ചികിത്സ കിട്ടാതെ മരിച്ചു. നാല് മെഡിക്കൽ കോളേജുകൾ കയറിയിറങ്ങിയിട്ടും ചികിത്സ കിട്ടാതെ വന്നതിനെത്തുടർന്നാണ് കുഞ്ഞ് മരിച്ചത്. നിരവധിപ്പേർ ഗുരുതരാവസ്ഥയിലായി. അയൽ ജില്ലയായ ബിഹാറിൽ കുഞ്ഞുങ്ങൾ എൻസിഫലൈറ്റിസ് ബാധിച്ച് മരിക്കുമ്പോൾ പ്രതിരോധ നടപടികൾ പോലുമെടുക്കാൻ സർക്കാരിന് കഴിയാതായ അവസ്ഥയിലാണ് സർക്കാർ വഴങ്ങിയത്. ചർച്ചയ്ക്ക് തയ്യാറായതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (16 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (20 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (26 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (38 minutes ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (42 minutes ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (56 minutes ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (2 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (2 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (3 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (3 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (4 hours ago)

Malayali Vartha Recommends