പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; മേജര്‍ക്ക് വീരമൃത്യു, മൂന്ന് ജവാന്മാര്ക്ക് പരിക്ക്; സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിനു നേരെ ഐഇഡി ആക്രമണം

ജമ്മു കാഷ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിനു നേരെയാണ് ഐഇഡി ആക്രമണമുണ്ടായത്. പുൽവാമയിലെ അരിഹർ ജില്ലയിലാണ് സംഭവം. ആക്രമണത്തിൽ ഒരു മേജര്‍ക്ക് വീരമൃത്യു. അനന്തനാഗ് ജില്ലയിലെ അച്ചാബാല്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് മേജര്‍ വീരമൃത്യു വരിച്ചത്. അതേസമയം അക്രമണത്തിൽ മൂന്ന് ജവാന്മാര്ക്ക് പരിക്കേറ്റു. ഇവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ സൈനിക വാഹനം പൂർണമായി തകർന്നു.
ഇന്ന് വൈകുന്നേരമാണ് സേനാവിഭാഗമായ 44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ വാഹനം പൊട്ടിത്തെറിക്കുകയും ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയും ചെയ്തു.
പുൽവാമ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തന്ത്രപ്രധാന മേഖലകളിലടക്കം സുരക്ഷ കർശമാക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ഇപ്പോൾ ഐഇഡി ആക്രണമം ഉണ്ടായിരിക്കുന്നത്. സ്ഥലത്ത് ഏറ്റമുട്ടൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
https://www.facebook.com/Malayalivartha
























