ഇരുമ്പ് ചങ്ങലയില്‍ ആറ് പൂട്ടുകള്‍ കൊണ്ടു കൈകള്‍ ബന്ധിച്ച് പേടകത്തിനുള്ളിലിരുന്ന് ഹൂബ്ലി നദിയിലേക്ക് ഇറങ്ങി കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി

ഹൂബ്ലിയില്‍ ഇരുമ്പ് ചങ്ങലയില്‍ കൈകള്‍ ബന്ധിച്ച് നദിയിലേക്ക് ഇറങ്ങി കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി. ദുരന്തനിവാരണസേനയുടെ സഹായത്തോടെ പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ് പൂട്ടുകള്‍ കൊണ്ടു ബന്ധിച്ച പേടകത്തിനുള്ളിലിരുന്ന് ഹൂബ്ലി നദിയിലേക്ക് ഇറങ്ങിയ ചഞ്ചല്‍ ലാഹരിയാണു നദിയുടെ ആഴങ്ങളിലേക്ക് അകപ്പെട്ടത്.
കുടുംബാംഗങ്ങളും മാധ്യമങ്ങളും പൊലീസുകാരും നോക്കി നില്‍ക്കെയാണ് ഇയാള്‍ ക്രെയിന്‍ വഴി നദിയിലേക്ക് ഇറങ്ങിയത്. കോല്‍ക്കത്ത തുറമുഖത്തിനു സമീപം മില്ലേനിയം പാര്‍ക്കില്‍ നൂറുകണക്കിനു കാണികള്‍ നോക്കിനില്‍ക്കേ ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ചഞ്ചലിന്റെ ഹൗഡിനി എസ്‌കേപ്പിനു തുടക്കമായത്. നാല്‍പതുകാരനായ മാന്ത്രികന്‍ ഉടന്‍ വെള്ളത്തില്‍ നിന്ന് പൊങ്ങിവരും എന്ന് പ്രതീക്ഷയില്‍ മിനിട്ടുകളോളം കാണികള്‍ നോക്കി നിന്നു. ഹൗറ പാലത്തിന് താഴെ നിര്‍ത്തിയ ബോട്ടില്‍ നിന്നാണു ചഞ്ചല്‍ ചാടിയത്.
പൂട്ടുകളെല്ലാം തകര്‍ത്ത് മാന്ത്രികന്‍ ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ ജനം ഏറെനേരം കാത്തിരുന്നു. സമയം വൈകിയതോടെ പ്രതീക്ഷ ആശങ്കയ്ക്കു വഴിമാറി. തുടര്‍ന്നു കാണികള്‍ തന്നെയാണു പോലീസിനെ അറിയിച്ചത്.
21 വര്‍ഷം മുമ്പ് ഇതേ വേദിയില്‍ നിന്ന് സമാനമായ ഒരു സ്റ്റണ്ട് വിജയകരമായി പൂര്‍ത്തിയാക്കിയതായി ചഞ്ചല്‍ ലാഹിരി നേരത്തെ പറഞ്ഞിരുന്നു. 'എനിക്ക് ഇത് തുറക്കാന്‍ കഴിയുമെങ്കില്‍ അത് മാന്ത്രികമായിരിക്കും, പക്ഷേ എനിക്ക് കഴിയുന്നില്ലെങ്കില്‍ അതൊരു ദുരന്തമായിരിക്കും.' നദിയിലേക്ക് ഇറങ്ങുംമുന്‍പ് അദ്ദേഹം പറഞ്ഞു. 2013ലും ലാഹിരി നദിയില്‍ തന്റെ പരീക്ഷണം നടത്തിയിരുന്നു. ആളുകള്‍ നോക്കി നില്‍ക്കെ ലോക്ക് ചെയ്ത കൂട്ടില്‍ നിന്നും അന്ന് അദ്ദേഹം രക്ഷപ്പെട്ടു.
"
https://www.facebook.com/Malayalivartha


























