ജമ്മുകാശ്മീരിലെ അനന്തനാഗില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ സെനികന് കൊല്ലപ്പെട്ടു, രണ്ട് തീവ്രവാദികളെ വധിച്ചു, സുരക്ഷാ സേന തെരച്ചില്‍ തുടരുന്നു
ജമ്മുകാശ്മീരിലെ അനന്തനാഗില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ സെനികന് കൊല്ലപ്പെട്ടു. രണ്ട് തീവ്രവാദികളെ വധിച്ചു. കൂടുതല്‍ തീവ്രവാദികള്‍ മേഖലയിലെ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന സംശയത്തില്‍ സുരക്ഷാ സേന തെരച്ചില്‍ തുടരുകയാണ്.
പാകിസ്താന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയ്ശെ മുഹമ്മദ് തീവ്രവാദികളാണ് പ്രദേശത്ത് ഒളിച്ചിരുന്ന് ആക്രമണം നടത്തിയതെന്നാണ് സൂചന. തിങ്കളാഴ്ച അനന്തനാഗിലെ ബിദൂര ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ആര്‍മി മേജര്‍ കൊല്ലപ്പെടുകയും മേജര്‍ക്കും രണ്ട് സൈനികര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മീററ്റ് സ്വദേശിയായ മേജര്‍ കേതന് ശര്‍മയാണ് കൊല്ലപ്പെട്ടത്.
തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ ഒരു തീവ്രവാദിയെ വധിച്ചിരുന്നു. കഴിഞ്ഞദിവസം പുല്‍വാമയില്‍ സൈനിക വാഹനത്തിനു നേരെ നടന്ന ചാവേറാക്രമണത്തില്‍ ഒമ്പത് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha