ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസുകാരന് പുഷ്പചക്രം സമര്‍പ്പിക്കുന്ന ചടങ്ങിനിടെ അദ്ദേഹത്തിന്റെ മകനെ തോളിലെടുത്ത് വിങ്ങിപ്പൊട്ടുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. തീവ്രവാദത്തിനു ഇരയായാകേണ്ടിവരുന്നവരുടെ നിസ്സഹായതയും സങ്കടവും ആ ഉദ്യോഗസ്ഥന്റെ മുഖത്ത് പ്രകടമാണ്

ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസുകാരന് പുഷ്പചക്രം സമര്‍പ്പിക്കുന്ന ചടങ്ങിനിടെ അദ്ദേഹത്തിന്റെ മകനെ തോളിലെടുത്ത് വിങ്ങിപ്പൊട്ടുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. തീവ്രവാദത്തിനു ഇരയായാകേണ്ടിവരുന്നവരുടെ നിസ്സഹായതയും സങ്കടവും ആ ഉദ്യോഗസ്ഥന്റെ മുഖത്ത് പ്രകടമാണ്. ശ്രീനഗര്‍ എസ് എസ് പി ഹസീബ് മുഗളാണ് സബ് ഇന്‍സ്‌പെക്ടര്‍ അര്‍ഷദ് ഖാന് പുഷ്പചക്രം സമര്‍പ്പിക്കുന്ന ചടങ്ങില്‍ ദുഃഖം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടിയത്.
കഴിഞ്ഞ ബുധനാഴ്ച അനന്ത്‌നാഗില്‍ സി ആര്‍ പി എഫ് പട്രോള്‍ സംഘത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ ജമ്മു കശ്മീര്‍ പോലീസിലെ സബ് ഇന്‍സ്‌പെക്ടറായ അര്‍ഷദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച അര്‍ഷദ് ഞായറാഴ്ചയാണ് വീരമൃത്യു വരിച്ചത്.
സൗത്ത് കാശ്മീരിലെ അനന്ത്നാഗില്‍ തിരക്കേറിയ കെ.എം.എഫ്.പി റോഡിലായിരുന്നു ആക്രമണം..ഭീകരാക്രമണത്തിൽ അഞ്ച് സി.ആർ.പി.എഫ് ജവാന്മർ വീരമൃത്യു വരിച്ചിരുന്നു. സി.ആർ.പി.എഫിന്റെ പട്രോൾ സംഘത്തിന് തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു ഭീകരനും കൊല്ലപ്പെട്ടു. റോഡിലൂടെ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാസേനയ്ക്ക് നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു .
പുൽവാമ മാതൃകയിൽ വീണ്ടും ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന പാക് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കാശ്‌മീരിൽ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിത ആക്രമണം
ഭീകാരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകര സംഘടനയായ അൽ ഉമർ മുജാഹിദ്ദീൻ ഏറ്റെടുത്തിരുന്നു ..
പാക് ഭീകരനായ മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍ രൂപീകരിച്ച സംഘടനയാണ് അൽ ഉമർ മുജാഹിദ്ദീൻ .
1999 ൽ കാണ്ഡഹാറിൽ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം റാഞ്ചിയതിനെ തുടർന്ന് വിട്ടയച്ച മൂന്ന് ഭീകരരിൽ ഒരാളാണ് മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍ . പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായം അൽ ഉമർ മുജാഹിദ്ദീന് ലഭിക്കുന്നതായും റിപ്പോർട്ടുകളുണ്ട്
ഇത്തരത്തിൽ നിരന്തരം വീരമൃത്യു അടയുന്ന ജവാന്മാരുടെ ജീവത്യാഗത്തിനു വിലയുണ്ടായെ തീരൂ.. എന്ത് വിലകൊടുത്തും ഇത്തരം ഭീകരാക്രമണങ്ങൾക്ക് അറുതി വരുത്തണം .. ഭീകരവാദ ശക്തികൾക്ക് തണലേകുന്ന പാക് ഭരണകൂടത്തെയും സൈനിക സംവിധാനത്തെയും ആഗോള തലത്തിൽ ഒറ്റപ്പെടുത്തിയേ മതിയാവൂ. ഭീകരാക്രമണ സാധ്യതകളെ പറ്റി മതിയായ മുന്നറിയിപ്പുകൾ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു..
ഭീകരവാദവും അതിനെ ഊട്ടിവളർത്തുന്ന പാക്കിസ്ഥാന്റെ നയസമീപനങ്ങളും വെച്ചുപൊറുപ്പിക്കാനാവുന്നതല്ല. അതിനെ എന്തു വില കൊടുത്തും ചെറുത്തുതോൽപിച്ചേ മതിയാവൂ. എന്നാൽ ആയുധം കൊണ്ടോ അടിച്ചമർത്തൽ കൊണ്ടോ നേടിയെടുക്കാവുന്ന ലക്ഷ്യമല്ല അത്. രാജ്യത്തെ ജനങ്ങളുടെ ഐക്യവും ജനാധിപത്യവും സ്വാതന്ത്ര്യത്തിന്റെയും വൈവിധ്യത്തിന്റെയും ദേശീയ അന്തരീക്ഷവും നിലനിർത്തിക്കൊണ്ടേ അതിനാവൂ.
ഐക്യരാഷ്ട്ര സഭയും, യു.എസ്, റഷ്യ, ചൈന തുടങ്ങിയ ആഗോള ശക്തികളുടെയും പിന്തുണ അതിനു കൂടിയേ തീരൂ. ഭീകരവാദ ശക്തികൾക്ക് തണലേകുന്ന പാക് ഭരണകൂടത്തെയും സൈനിക സംവിധാനത്തെയും ആഗോള തലത്തിൽ ഒറ്റപ്പെടുത്തിയേ മതിയാവൂ.
https://www.facebook.com/Malayalivartha


























