ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു സൈനികന് വീരമൃത്യു. സുരക്ഷാസേന രണ്ട് ഭീകരവാദികളെ വധിച്ചു. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്നാണ് സൂചന. പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുള്ളതായി സുരക്ഷാസേനയ്ക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്താനെത്തിയ സുരക്ഷാസേനയ്ക്കു നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നു. പ്രദേശത്തുനിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് ഒരു ഭീകരവാദി കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഏറ്റുമുട്ടല്‍ തുടരുകയാണ്. പുല്‍വാമ ഭീകരാക്രമണത്തിന് കാര്‍ എത്തിച്ച ജയ്ശെ മുഹമ്മദ് തീവ്രവാദിയെ സുരക്ഷാസേന വധിച്ചു.
ഫെബ്രുവരി 14-ന് പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സ്ഫോടനത്തില്‍ പ്രധാനപങ്കുണ്ടെന്ന് സംശയിക്കുന്നയാളാണ് സജാദ് അഹമ്മദ് ഭട്ട്. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കളുമായി ഇടിച്ച് കയറിയ മാരുതി ഇൗകോ കാര്‍ ഇയാളുടെ പേരിലുള്ളതാണെന്ന് എന്‍.ഐ.എ. കണ്ടെത്തിയിരുന്നു. സജാദ് അനന്ത്നാഗിലെ മര്‍ഹാമ സ്വദേശിയാണ്.
17 കാരനായ സജാദ് പുല്‍വാമ ആക്രമണത്തിന് ശേഷം ഒളിവില്‍പോയിരുന്നു. എന്നാല്‍ ഫെബ്രുവരി 25 ന് എ.കെ47 തോക്കുമായി നില്‍ക്കുന്ന സജാദിെന്റ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തീവ്രവാദി സംഘടനയായ ജയ്ശെ മുഹമ്മദില്‍ ചേര്‍ന്ന ഇയാള്‍ അഫ്സല് ഗുരുവെന്ന കോഡിലാണ് അറിയപ്പെട്ടിരുന്നത്. സജാദ് ഫിദായീന്‍ സ്ക്വാഡില്‍ ചേരുകയും ചെയ്തിരുന്നു. മര്‍ഹാമ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയായിരിക്കെയാണ് സജാദ് തീവ്രവാദി സംഘടനയില്‍ ചേര്‍ന്നത്.
ചൊവ്വാഴ്ച രാവിലെ മര്‍ഹാമയിലെത്തിയ സുരക്ഷാസേന നടത്തുന്നതിനിടെ ഒളിച്ചിരുന്ന തീവ്രവാദികള്‍ സേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ സജാദിനെയും സഹായിയെയും വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു വരിക്കുകയും മറ്റൊരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു.
കശ്മീരില്‍ പുല്‍വാമ മോഡല്‍ ഭീകരാക്രമണത്തിന് പദ്ധതി നടക്കുന്നതായി ഇന്ത്യയ്ക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് ലഭിച്ചിരുന്നു . തുടർന്ന് ജമ്മു കശ്മീരില്‍ അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. രഹസ്യാന്വേഷണവിവരം പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി. ഭീകരര്‍ സ്ഫോടകവസ്തു നിറച്ച വാഹനം ഉപയോഗിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. യുഎസും ഇക്കാര്യം മുന്നറിയിപ്പ് നല്‍കി. ജമ്മു–കശ്മീരില്‍ കനത്ത സുരക്ഷ ഏർപ്പെടുത്തി.
ഷാങ്ഹായ് ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ചർച്ചക്കില്ലെന്ന് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്ന് മുന്നറിയിപ്പുണ്ടായതെന്നും ശ്രദ്ധേയമാണ്. തെക്കൻ കശ്‌മീരിലെ ത്രാലിൽ സുരക്ഷാസേന അൽഖ്വയ്‌ദയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് എന്ന സംഘടനാ തലവൻ സാക്കിർ മൂസ(25) എന്ന ഭീകരനെ െകാലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ആക്രമണത്തിനു പദ്ധതിയിട്ടതെന്നു സൂചന.
ത്രാലില്‍ കഴിഞ്ഞ മാസം സുരക്ഷാ സേന നടത്തിയ ഓപ്പറേഷനില്‍ സക്കീര്‍ മുസയെ വധിച്ചതിനെ തുടര്‍ന്നുള്ള പ്രതികാരം തീര്‍ക്കാന്‍ ഭീകരസംഘം ഒരുങ്ങുന്നതായാണ് സൂചന. 2017 മെയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനെ കശ്മീരില്‍ നിരോധിച്ചതോടെ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള അന്‍സാര്‍ ഘസ്‌വാത് ള്‍ ഹിന്ദ് എന്ന സംഘടനയുടെ പ്രവര്‍ത്തനം തുടങ്ങിയത് സംഘടന തലവനായ സക്കീര്‍ മുസ ആയിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഫെബ്രുവരി 14 ലെ പുല്‍വാമ ആക്രമണത്തിന് മാസങ്ങള്‍ മാത്രം പിന്നിടുമ്ബോഴാണ് വീണ്ടും ഭീകരാക്രമണ മുന്നറിയിപ്പ് എത്തുന്നത്. അവന്തിപ്പോരയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെ പുല്‍വാമ ജില്ലയിലെ ലെത്‌പോരായിലെ ഹൈവേയിലാണ് സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ആക്രമണം നടന്നത്.
ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതിയാണ് , തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ 49 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.
https://www.facebook.com/Malayalivartha


























