കോളജ് തുറക്കുന്ന ദിവസം ബസുകള്‍ പിടിച്ചെടുത്ത് വിദ്യാര്‍ഥികള്‍ നടത്തുന്ന ബസ് ഡേ ആഘോഷത്തിനിടെ അപകടം

ചെന്നൈയില്‍ കോളജ് തുറക്കുന്ന ദിവസം വിദ്യാര്‍ഥികള്‍ നടത്തുന്ന അപകടകരമായ ആഘോഷമാണ് ബസ് ഡേ. ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ബസുകള്‍ പിടിച്ചെടുത്ത് ബസിനു മുകളില്‍ കയറിയിരുന്ന് യാത്ര നടത്തുകയാണ് ചെയ്യുന്നത്.
നഗരത്തിലെ തിരക്കിലൂടെ ഓടിക്കൊണ്ടിരുന്ന ബസിന്റെ മുകളില്‍ നൃത്തം ചെയ്യുന്നതിനിടെ ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മുപ്പതോളം വിദ്യാര്‍ഥികള്‍ ബസിനു മുന്നിലേക്കു വീഴുകയായിരുന്നു.
ബസ് പെട്ടെന്ന് നിര്‍ത്തിയതുകൊണ്ട് വന്‍ദുരന്തം ഒഴിവായി. ബസിനു മുകളിലും വിന്‍ഡോയില്‍ തൂങ്ങിക്കിടന്നും മുദ്രാവാക്യങ്ങള്‍ വിളിച്ചും ചുവടുവയ്ക്കുന്ന വിദ്യാര്‍ഥികളെ വിഡിയോയില്‍ കാണാം.
പൊലീസ് എത്തിയപ്പോള്‍ ചിതറിയോടിയവരില്‍ നിന്ന് 17 വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റു ചെയ്തു. 24 പേരെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
നിസാര പരുക്കുകളോടെ ചില വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ പച്ചയ്യപ്പാസ് കോളജ് വിദ്യാര്‍ഥികളാണ് പിടിയിലായവരിലധികവും.
പച്ചയ്യപ്പാസ് കോളജിലെയും അംബേദ്കര്‍ കോളജിലെയും ബസ് ഡേ ആഘോഷങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിട്ടുള്ളത്.
ബസ് ഡേ ആഘോഷമെന്ന പേരില്‍ മാരകായുധങ്ങളുമായി ബസിലേക്ക് ഇരച്ചുകയറുന്ന വിദ്യാര്‍ഥികളെ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് ഭയമാണ്. ഇവരെപ്പേടിച്ച് ബസില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങുന്നത് പതിവാണ്. അതിനാല്‍ ബസ് ഡേ ആഘോഷത്തിനെതിരെ സംസ്ഥാനത്ത് കോടതി വിലക്കും പൊലീസിന്റെ നിരന്തര മുന്നറിയിപ്പുകളും നിലനില്‍ക്കുന്നുണ്ട്.
ഇതിനിടെയാണ് യാത്രക്കാരെ ബന്ദിയാക്കി നഗരത്തില്‍ വന്‍ ട്രാഫിക് ബ്ലോക്കുകള്‍ സൃഷ്ടിച്ചുകൊണ്ടുള്ള വിദ്യാര്‍ഥികളുടെ ഈ അപകടകരമായ ആഘോഷം. വേനലവധിക്കു ശേഷം കോളജ് തുറക്കുന്ന ദിവസം സ്ഥിരമായി യാത്രചെയ്യുന്ന ബസ് റൂട്ടുകളിലാണ് വിദ്യാര്‍ഥികളുടെ ഈ ആഘോഷം. 2011- ല്‍ മദ്രാസ് ഹൈക്കോടതി ബസ് ഡേ ആഘോഷത്തിന് സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























