Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പുല്‍വാമ ആക്രമണത്തിന് തിരിച്ചടി; പുല്‍വാമ ആക്രമണത്തില്‍ പങ്കാളിയായ ജെയ്‌ഷെ ഭീകരനെ സുരക്ഷാസേന വധിച്ചു

18 JUNE 2019 06:59 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

പുല്‍വാമ ആക്രമണത്തില്‍ പങ്കാളിയായ ജെയ്‌ഷെ ഭീകരനെ സുരക്ഷാസേന വധിച്ചു. ചൊവ്വാഴ്ച രാവിലെ അനന്തനാഗ് ജില്ലയിലെ മര്‍ഹാമ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ജെയ്‌ഷെ ഭീകരന്‍ സജ്ജാദ് അഹമ്മദ് ഭട്ടിനെ സുരക്ഷാസേന വധിച്ചത്. ഇയാളുടെ സഹായിയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഫെബ്രുവരി 14-ന് സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറോടിച്ച്‌ കയറ്റി നടത്തിയ ചാവേറാക്രമണത്തില്‍ സജ്ജാദ് ഭട്ടിനും പങ്കുണ്ടായിരുന്നു. ഇയാളുടെ പേരിലുള്ള മാരുതി കാറാണ് ചാവേറാക്രമണത്തിന് ഉപയോഗിച്ചതെന്ന് എന്‍.ഐ.എ. കണ്ടെത്തിയിരുന്നു.

പുല്‍വാമ ആക്രമണത്തിന് ശേഷം ഒളിവില്‍പോയിരുന്ന ഇയാളുടെ ചിത്രങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് സജ്ജാദ് ഭട്ടിനായുള്ള തിരച്ചില്‍ സുരക്ഷാസേന ഊര്‍ജ്ജിതമാക്കിയത്. ചൊവ്വാഴ്ച രാവിലെ മര്‍ഹാമയിലെത്തിയ സുരക്ഷാസേന സജ്ജാദ് ഭട്ടിനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് സുരക്ഷാസേനയ്ക്ക് നേരെ വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും മറ്റൊരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു.

17 കാരനായ സജാദ്​ പുല്‍വാമ ആക്രമണത്തിന് ശേഷം ഒളിവില്‍പോയിരുന്നു. എന്നാല്‍ ഫെബ്രുവരി 25 ന്​ എ.കെ47 തോക്കുമായി നില്‍ക്കുന്ന സജാദി​​െന്‍റ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തീവ്രവാദി സംഘടനയായ ജയ്​ശെ മുഹമ്മദില്‍ ചേര്‍ന്ന ഇയാള്‍ അഫ്​സല്‍ ഗുരുവെന്ന കോഡിലാണ്​ അറിയപ്പെട്ടിരുന്നത്​. സജാദ്​ ഫിദായീന്‍ സ്​ക്വാഡില്‍ ചേരുകയും ചെയ്​തിരുന്നു. മര്‍ഹാമ ഹയര്‍ സെക്കന്‍ററി സ്​കൂളില്‍ പ്ലസ്​ ടു വിദ്യാര്‍ഥിയായിരിക്കെയാണ്​ സജാദ്​ തീവ്രവാദി സംഘടനയില്‍ ചേര്‍ന്നത്​.

ചൊവ്വാഴ്ച രാവിലെ മര്‍ഹാമയിലെത്തിയ സുരക്ഷാസേന നടത്തുന്നതിനിടെ ഒളിച്ചിരുന്ന തീവ്രവാദികള്‍ സേനക്ക്​ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന്​ നടന്ന വെടിവെപ്പില്‍ സജാദിനെയും സഹായിയെയും വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും മറ്റൊരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു.

കശ്മീരില്‍ പുല്‍വാമ മോഡല്‍ ഭീകരാക്രമണത്തിന് പദ്ധതി നടക്കുന്നതായി ഇന്ത്യയ്ക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് ലഭിച്ചിരുന്നു . തുടർന്ന് ജമ്മു കശ്മീരില്‍ അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. രഹസ്യാന്വേഷണവിവരം പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി. ഭീകരര്‍ സ്ഫോടകവസ്തു നിറച്ച വാഹനം ഉപയോഗിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. യുഎസും ഇക്കാര്യം മുന്നറിയിപ്പ് നല്‍കി. ജമ്മു–കശ്മീരില്‍ കനത്ത സുരക്ഷ ഏർപ്പെടുത്തി.

ഷാങ്ഹായ് ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ചർച്ചക്കില്ലെന്ന് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്ന് മുന്നറിയിപ്പുണ്ടായതെന്നും ശ്രദ്ധേയമാണ്. തെക്കൻ കശ്‌മീരിലെ ത്രാലിൽ സുരക്ഷാസേന അൽഖ്വയ്‌ദയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് എന്ന സംഘടനാ തലവൻ സാക്കിർ മൂസ(25) എന്ന ഭീകരനെ െകാലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ആക്രമണത്തിനു പദ്ധതിയിട്ടതെന്നു സൂചന.

ത്രാലില്‍ കഴിഞ്ഞ മാസം സുരക്ഷാ സേന നടത്തിയ ഓപ്പറേഷനില്‍ സക്കീര്‍ മുസയെ വധിച്ചതിനെ തുടര്‍ന്നുള്ള പ്രതികാരം തീര്‍ക്കാന്‍ ഭീകരസംഘം ഒരുങ്ങുന്നതായാണ് സൂചന. 2017 മെയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനെ കശ്മീരില്‍ നിരോധിച്ചതോടെ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള അന്‍സാര്‍ ഘസ്‌വാത് ള്‍ ഹിന്ദ് എന്ന സംഘടനയുടെ പ്രവര്‍ത്തനം തുടങ്ങിയത് സംഘടന തലവനായ സക്കീര്‍ മുസ ആയിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഫെബ്രുവരി 14 ലെ പുല്‍വാമ ആക്രമണത്തിന് മാസങ്ങള്‍ മാത്രം പിന്നിടുമ്ബോഴാണ് വീണ്ടും ഭീകരാക്രമണ മുന്നറിയിപ്പ് എത്തുന്നത്. അവന്തിപ്പോരയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെ പുല്‍വാമ ജില്ലയിലെ ലെത്‌പോരായിലെ ഹൈവേയിലാണ് സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ആക്രമണം നടന്നത്.

ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതിയാണ് , തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ 49 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (48 minutes ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (2 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends