പതിനേഴാമത് ലോകസ്ഭാ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ഇന്ന് തെരഞ്ഞെടുക്കും

പതിനേഴാമത് ലോക്‌സഭയിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ല എന്ന് തീരുമാനിച്ച സാഹചര്യത്തില്‍ ഏകകണ്ഠമായിട്ടാകും തെരഞ്ഞെടുപ്പ്. ലോകസ്ഭാ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ഇന്ന് തെരഞ്ഞെടുക്കും.
രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എംപിയായ ഓം ബിര്‍ള, രണ്ടാം തവണയാണ് ലോക്‌സഭയില്‍ എത്തുന്നത്. നേരത്തെ രാജസ്ഥാനില്‍ മൂന്നു തവണ എംഎല്‍എ ആയിരുന്നു.
സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം ഇന്ന് ലോക്‌സഭ പിരിയും. നാളെ രാഷ്ട്രപതി ഇരുസഭകളിലെയും എംപിമാരെ അഭിസംബോധന ചെയ്യും.
"
https://www.facebook.com/Malayalivartha


























