പെട്രോളും ഡീസലും ഇനി സൂപ്പര്‍മാര്‍ക്കറ്റുകളിലും ലഭ്യമാകും

പെട്രോളും ഡീസലും ഇനി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്‌ക്കെത്തും. ഇതിനുള്ള നിര്‍ദേശങ്ങളുമായി പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം മന്ത്രിസഭാകുറിപ്പ് തയ്യാറാക്കി. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് കച്ചവടസ്ഥാപനങ്ങളിലും പെട്രോളും ഡീസലും വില്‍ക്കുന്നതിനുള്ള ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചത്. വൈകാതെ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നേക്കും.
കമ്പനികള്‍ക്ക് ഇന്ധന ചില്ലറ വില്‍പ്പന വിപണിയിലേക്കിറങ്ങാനായി മൂലധന ചെലവിലടക്കം കുറവുവരുത്തും. അങ്ങനെവരുമ്പോള്‍ നിലവില്‍ ഇന്ധനവ്യാപാരമേഖലയിലെ അതികായന്‍മാരായ ഫ്യൂച്ചര്‍ ഗ്രൂപ്പ്, റിലയന്‍സ് റീട്ടെയ്ല്‍ എന്നിവരും ചില്ലറവ്യാപാരത്തിലേക്ക് നീങ്ങും. അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍തന്നെ 2000 കോടി രൂപ ആഭ്യന്തരവിപണിയില്‍ ചെലവുവരും.
"
https://www.facebook.com/Malayalivartha


























