മോദി പണി തുടങ്ങി കഴിഞ്ഞു; 15 കസ്‌റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത റിട്ടയർമെന്റ്

മോദി പണി തുടങ്ങി കഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ അഴിമതി വിരുദ്ധ നടപടികളുടെ തുടർച്ചയായി ധനമന്ത്രാലയത്തിനു കീഴിലെ പ്രിൻസിപ്പൽ കമ്മിഷണർ അടക്കം ആരോപണവിധേയരായ 15 കസ്‌റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത റിട്ടയർമെന്റ് നൽകി.
ഉദ്യോഗസ്ഥരുടെ അഴിമതിയും നിയമവിരുദ്ധ പ്രവർത്തനവും അവസാനിപ്പിക്കാനുള്ള 1972ലെ കേന്ദ്ര സിവിൽ സർവീസസ് (പെൻഷൻ) നിയമ പ്രകാരമാണ് നടപടി. ദിവസങ്ങൾക്ക് മുമ്പ് ധനകാര്യ മന്ത്രാലയത്തിലെ 12 ഉന്നത ഉദ്യോഗസ്ഥരെ ഇതേ രീതിയിൽ പുറത്താക്കിയിരുന്നു. കൈക്കൂലി, അനധികൃത സ്വത്തു സമ്പാദനം, പണം പിടുങ്ങൽ തുടങ്ങിയ ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണം നേരിട്ട ഉദ്യോഗസ്ഥരിൽ പലരും സസ്പെൻഷനിലാണ്. തെറിച്ച ഉദ്യോഗസ്ഥർ:1. അനൂപ് ശ്രീവാസ്തവ (പ്രിൻസിപ്പൽ കമ്മിഷണർ): ഭൂമി ഇടപാടിൽ ഹൗസിംഗ് സൊസൈറ്റിക്ക് അവിഹിത ആനുകൂല്യങ്ങൾ ചെയ്‌തതിനും ഇറക്കുമതി ചുങ്കം കേസിൽ നിന്ന് ഒഴിവാക്കാൻ വ്യവസായിയോട് കൈക്കൂലി ചോദിച്ചതിനും സി.ബി.ഐ കേസ്. കള്ളക്കേസുകൾ, പണം പിടുങ്ങൽ ആരോപണങ്ങളുമുണ്ട്. 2. നളിൻ കുമാർ(ജോയിന്റ് കമ്മിഷണർ):കൈക്കൂലി, അനധികൃത സ്വത്ത് കേസുകളിൽ സി.ബി.ഐ അന്വേഷണം. 3. സൻസർ ചന്ദ് (കമ്മിഷണർ):കൈക്കൂലി കേസ്.4. ജി. ശ്രീഹർഷ (കമ്മിഷണർ): 2.24 കോടിയുടെ അനധികൃത സ്വത്ത് കേസ്.5. അതുൽ ദീക്ഷിത് (കമ്മിഷണർ): അനധികൃത സ്വത്ത് കേസ്6. വിനയ് ബ്രിജ് സിംഗ് (കമ്മിഷണർ): അഴിമതിക്ക് സസ‌്പെൻഷനിൽ7. അമരേഷ് ജെയിൻ (ഡെപ്യൂട്ടി കമ്മിഷണർ): 1.55 കോടിയുടെ അനധികൃത സ്വത്ത്. 95. 24 ലക്ഷത്തിന്റെ കറൻസി പിടിച്ചെടുത്തു8. അശോക് മഹിദ (അഡിഷണൽ കമ്മിഷണർ)9. വീരേന്ദ്ര അഗർവാൾ (അഡിഷണൽ കമ്മിഷണർ)10. എസ്. എസ്. പ്രബാന (അസി. കമ്മിഷണർ)11. എസ്. എസ്. ബിഷ്‌ട് (അസി. കമ്മിഷണർ)12. വിനോദ് സാങ്കാ (അസി. കമ്മിഷണർ)13. രാജു ശേഖർ (അസി.കമ്മിഷണർ) 14. മുഹമ്മദ് അൽത്താഫ് (അസി. കമ്മിഷണർ) 15. അശോക് അസ്വാൾ (ഡെപ്യൂട്ടി കമ്മിഷണർ).
ജനറൽ ഫിനാൻഷ്യൽ റൂൾസിലെ 56–ാം വകുപ്പ് പ്രകാരം അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക ചൂഷണം തുടങ്ങിയവയിൽ ആരോപണവിധേയരും അന്വേഷണം നേരിടുന്നവരോടുമാണു ധനമന്ത്രാലയം കഴിഞ്ഞ ദിവസം വിരമിക്കാൻ നിർദേശിച്ചത്. ഒന്നാം മോദി സർക്കാരിന്റെ കാലയളവിൽ 2014 ജൂലൈ ഒന്നിനും 2017 ഒക്ടോബർ 31 നും മധ്യേ ഇത്തരത്തിൽ 176 സർക്കാർ ജീവനക്കാരോട് നിർബന്ധിത വിരമിക്കലിനു നിർദേശിച്ചിരുന്നു. 53 ഗ്രൂപ്പ് എ ജീവനക്കാരോടും 123 ഗ്രൂപ്പ് ബി ജീവനക്കാരോടുമാണു വിവിധ കാരണങ്ങൾ കാട്ടി ഫിനാൻഷ്യൽ റൂൾസിലെ 56 (ജെ) വകുപ്പ് പ്രകാരം വിരമിക്കാൻ നിർദേശിച്ചത്. കാര്യക്ഷമതയാർന്നതും അഴിമതിരഹിതവുമായ സാഹചര്യം സൃഷ്ടിക്കുന്നതിനാണ് ഇതെന്നാണു സർക്കാർ അതിനെ അന്നു വിശദീകരിച്ചത്.
പിന്നിട്ട അഞ്ചു വർഷങ്ങളിൽ ഉദ്യോഗസ്ഥർ കാട്ടിയ കാര്യക്ഷമതയും പദ്ധതികൾ നടപ്പാക്കുന്നതിലെ ഊർജസ്വലതയും തിരഞ്ഞെടുപ്പ് വിജയത്തിനു സഹായകമായെന്നാണു മോദി കരുതുന്നത്. ഇതിനുള്ള നന്ദി സൂചകമായി പ്രധാനമന്ത്രി തിങ്കളാഴ്ച ഡൽഹിയിലെ വസതിയിൽ വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലും ജനക്ഷേമ നടപടികൾ ഏകോപിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും ഉദ്യോഗസ്ഥരുടെ പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ നയരൂപീകരണ പ്രവര്‍ത്തനങ്ങളില്‍ സഹമന്ത്രിമാര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് തീരുമാനം. അതത് വകുപ്പിലെ ഫയലുകള്‍ സഹമന്ത്രിമാര്‍ വഴിയാകണം ക്യാബിനറ്റ് മന്ത്രിമാരിലേക്ക് എത്തേണ്ടതെന്ന് വകുപ്പ് സെക്രട്ടറിമാര്‍ക്ക് സർക്കാർ നിര്‍ദേശം നൽകി. അത്യാവശ്യ ഘട്ടങ്ങളില്‍ പോലും ഇക്കാര്യത്തില്‍ മാറ്റമുണ്ടാകരുതെന്നും വകുപ്പ് സെക്രട്ടറിമാര്‍ക്ക് ലഭിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു. സാധാരണ ഗതിയില്‍ ഒരു പുതിയ സര്‍ക്കാര്‍ രൂപീകൃതമാവുമ്പോള്‍ എല്ലാ വകുപ്പുകളിലേക്കും ചുമതല നിശ്ചയിച്ച് കൊടുക്കുന്ന ഉത്തരവില്‍ ഇത്തവണ ഒരു പാരഗ്രാഫ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പാരഗ്രാഫിലാണ് പാര്‍ലമെന്റിലെ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടേത് ഉള്‍പ്പടെ എല്ലാ ഫയലുകളും സഹ മന്ത്രിമാര്‍ വഴി ക്യാബിനറ്റ് മന്ത്രിമാരിലേക്ക് എത്തണമെന്ന നിര്‍ദേശമുള്ളത്.
https://www.facebook.com/Malayalivartha


























