ഇന്ത്യയില്‍ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ തുടങ്ങുന്നു
ഇന്ത്യയില്‍ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. വിയറ്റ്നാമിലേക്ക് ഇനി നേരിട്ട് പറക്കാം. ഒക്ടോബര്‍ മൂന്ന് മുതലാണ് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. കൊല്‍ക്കത്തയില്‍നിന്നും ഹനോയിലേക്കാണ് വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതെന്ന് ഇന്ത്യയിലെ വിയറ്റ്നാം അംബാസിഡര്‍ ഫാ സാന്ച് ചൗ പറഞ്ഞു. ഇന്ത്യക്കാര്‍ക്കു വിസയ്ക്കായി ഓണ്‍ലൈന്‍ സര്‍വീസുകള്‍ ആരംഭിച്ചതായും അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. നേരത്തെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു വിയറ്റ്നാം വൈസ് പ്രസിഡന്റ് ഡാംഗ് തി നോംഗ് തിന്നുമായി ഇക്കാര്യത്തില്‍ ധാരണയായിരുന്നു.
"
https://www.facebook.com/Malayalivartha