വൈദ്യുത ലൈനിനു മുകളില്‍ പുലിയുടെ ജഡം തൂങ്ങിക്കിടക്കുന്ന നിലയില്‍
വൈദ്യുത ലൈനിനു മുകളില്‍ പുള്ളിപുലിയുടെ ജഡം തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി. ഗുരുഗ്രാമിലെ മന്ദവാര്‍ ഗ്രാമത്തിലുള്ള വൈദ്യുത ലൈനിലാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്. സമീപത്തുള്ള മരത്തില്‍ നിന്ന് വൈദ്യുതി ലൈനിലേക്ക് ചാടിയതാകാമെന്ന് കരുതുന്നു. ഇന്ന് രാവിലെയാണ് വൈദ്യുത ലൈനിനു മുകളില്‍ പുലിയുടെ ജഡം തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്.
ഗ്രാമവാസികള്‍ വിവരം വനംവകുപ്പ് അധികൃതരെയും പോലീസിനെയും അറിയിച്ചു. വൈദ്യുതാഘാതമേറ്റാണ് പുലി ചത്തതെന്ന നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.
"
https://www.facebook.com/Malayalivartha