രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിയുടെ കുട്ടിക്കളി; ഒടുവിൽ സോണിയയ്ക്ക് തുറിച്ചു നോക്കേണ്ടി വന്നു !

ദില്ലി:ലോക്സഭയിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തിനിടെ മൊബൈൽ ഫോൺ ഉപയോഗത്തിൽ മുഴുകി രാഹുൽ ഗാന്ധി. നയപ്രഖ്യാപന പ്രസംഗത്തിനിടയിൽ മൊബൈല്‍ ഫോണില്‍ കുത്തിയും സെല്‍ഫികളെടുത്തും സമയം ചെലവഴിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
മുൻ നിരയിൽ സോണിയ ഗാന്ധിക്കൊപ്പം ഇരുന്ന രാഹുലിനെ രൂക്ഷമായി നോക്കേണ്ടുന്ന അവസ്ഥ വരെ സോണിയയ്ക്ക് ഉണ്ടായി. ലോക്സഭയിൽ കൈയ്യടി ശബ്‍ദം ഉയർന്നെപ്പോഴും രാഹുലിൻറെ കൈകൾ ഫോണിൽ തന്നെ ആയിരുന്നു.
മോദി സർക്കാരിന്റെ നേട്ടങ്ങളെ പറ്റി പറയുമ്പോഴും രാഹുൽ ഫോണിൽ നിന്ന് കണ്ണെടുത്തിരുന്നില്ല. ശ്രദ്ധ മാത്രമല്ല പ്രതികരണവും രാഹുൽ ഗാന്ധിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഉറി, ബലാക്കോട്ട് മിന്നലാക്രമണങ്ങളെ കുറിച്ച് മോദി സർക്കാരിനെ പിന്തുണച്ചു സോണിയ ഗാന്ധി സംസാരിച്ചപ്പോഴും രാഹുൽ നിശ്ശബ്‌ദനായിരുന്നു. ഇതിന് ശേഷമാണ് സോണിയാ ഗാന്ധി രൂക്ഷഭാവത്തില്‍ രാഹുലിനെ നോക്കിയത്. പതിനേഴാം ലോക്സഭ സമ്മേളനം നടക്കവേ ആയിരുന്നു രാഹുലിൻറെ അശ്രദ്ധ.
https://www.facebook.com/Malayalivartha


























