ബീഹാറില്‍ മസ്തിഷ്കജ്വരം മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം 121 ആയി...
ബീഹാറില്‍ മസ്തിഷ്കജ്വരം മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം 121 ആയി. ജൂണ്‍ ഒന്നു മുതല്‍ മുന്നൂറിലധികം കുട്ടികളാണ് രോഗലക്ഷണങ്ങളുമായി എസ്കെഎംസിഎച്ച് ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയെത്തിയത്. മുസഫര്‍പൂറിന് പുറമെ സമസ്തിപൂര്‍, ബാങ്ക, വൈശാലി ജില്ലകളിലും മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രോഗം പടരുന്നതിന്റെ കാരണം സ്ഥിരീകരിക്കാന്‍ ആരോഗ്യ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവു കുറഞ്ഞാണ്(ഹൈപ്പഗ്ലൈസീമിയ) ഭൂരിഭാഗം കുട്ടികളും മരിച്ചതെന്നാണ് അധികൃതരുടെ വാദം.
സ്ഥിതി ഗുരുതരമായതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടു തുടങ്ങി. ദേശീയ ആരോഗ്യ മിഷനില്‍ നിന്ന് 8 ആംബുലന്‍സുകള്‍ മുസഫര്‍പുരില്‍ എത്തിച്ചു. കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാനാണിത്.
"
https://www.facebook.com/Malayalivartha