Widgets Magazine
02
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്


അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശന ശേഷം ഖബറടക്കം


മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്... 1.10 കോടി രൂപയാണ് അനുവദിച്ചത്


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം

രാമ രാവണ യുദ്ധം; ബാലാകോട്ട് വ്യോമാക്രമണത്തിൽ വെളിപ്പെടുത്തലുമായി ഇന്ത്യൻ പ്രതിരോധ വകുപ്പ്

21 JUNE 2019 08:12 PM IST
മലയാളി വാര്‍ത്ത

ബാലാകോട്ട് വ്യോമാക്രമണത്തിൽ വെളിപ്പെടുത്തലുമായി ഇന്ത്യൻ പ്രതിരോധ വകുപ്പ്. ബാലാകോട്ടില്‍ ഇന്ത്യന്‍ സേന നടത്തിയ വ്യോമാക്രമണത്തിന്റെ പേര് 'ബന്ദര്‍' എന്നായിരുന്നു എന്ന് ഇന്ത്യന്‍ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇന്ത്യ ടുഡേ ചാനലിനോടാണ് ഉദ്യോഗസ്ഥര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 'ബന്ദര്‍' എന്നാല്‍ കുരങ്ങന്‍ എന്നാണ് അര്‍ത്ഥം. ഓപ്പറേഷന്റെ രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഈ പേര് നല്‍കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ത്യയുടെ യുദ്ധ പാരമ്ബര്യം ഓര്‍മിച്ചുകൊണ്ട്, രാമ-രാവണ യുദ്ധത്തിന്റെ ഭാഗമായ ഹനുമാന്റെ പേരാണ് സേന ഓപ്പറേഷന് നല്‍കിയത്. ഫെബ്രുവരി 26നാണ് ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമസേനാ ആക്രമണം നടത്തുന്നത്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖ മറികടന്നാണ് ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ആക്രമണം നടത്തിയത്.

ഫെബ്രുവരി 14ന് പുല്‍വാമയില്‍ പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന് പ്രതികരണമെന്നോണമാണ് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുന്നത്. പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഭീകരസംഘടന ഏറ്റെടുത്തിരുന്നു. ഫെബ്രുവരി 26ന് പുലര്‍ച്ചെയാണ് ബാലാകോട്ടിലെ ഭീകര ക്യാമ്ബുകള്‍ ലക്ഷ്യം വച്ച്‌ ഇന്ത്യ വ്യോമാക്രമണം നടത്തുന്നത്. മിറാഷ് 2000 വിമാനങ്ങളാണ് ഇന്ത്യ ഇതിനായി ഉപയോഗിച്ചത്.

ഈ ആക്രമണത്തിന് പകരമായി പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്താന്‍ തുനിഞ്ഞു. എന്നാല്‍ ഇന്ത്യ പാകിസ്ഥാന്റെ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചു. എന്നാല്‍ ആക്രമണത്തിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം പാകിസ്ഥാന്‍ വെടിവച്ചിട്ടു. ഇതിനോടൊപ്പം വിമാനത്തിന്റെ പൈലറ്റായ അഭിനന്ദന്‍ വര്‍ത്തമാനേയും പാകിസ്ഥാന്‍ പിടികൂടി. എന്നാല്‍ ഇദ്ദേഹത്തെ പിന്നീടവര്‍ വിട്ടയക്കുകയായിരുന്നു.

ബാലാക്കോട്ടേയ്ക്ക് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പ്രവേശിക്കും മുന്‍പ് തന്നെ പാകിസ്ഥാനെ ഇന്ത്യ ഇരുട്ടിലാക്കി കഴിഞ്ഞിരുന്നു.ഇന്ത്യന്‍ സേനയും ഡിആര്‍ഡിഒയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റമാണ് ബാലാകോട്ടും ഉപയോഗിച്ചത്.മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ പാകിസ്ഥാന്റെ ഇലക്ട്രോണിക്ക് ആശയവിനിമയ സംവിധാനങ്ങളെല്ലാം ഇന്ത്യ തകര്‍ത്തെറിഞ്ഞിരുന്നു.എന്നാല്‍ മണിക്കൂറുകളോളം പാകിസ്ഥാന്‍ നിശ്ചലമായിട്ടും പാക് സൈനിക മേധാവികളോ,ഇന്റ്‌ലിജന്‍സ് ഏജന്‍സി പോലുമോ ഇതൊന്നും അറിഞ്ഞിരുന്നില്ല.

ആക്രമണത്തിനു മുന്‍പ് പാകിസ്ഥാന്റെ അതിര്‍ത്തിയിലെ അതിര്‍ത്തിയിലെ റഡാറുകള്‍ എല്ലാം ജാം ചെയ്തിരുന്നു. അതേസമയം, ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യ ബാലാക്കോട്ട് ഉപയോഗിച്ച വാര്‍ഫയര്‍ സിസ്റ്റം എന്ന സോഫ്‌റ്റ്വെയര്‍ സംവിധാനം സാധാരണയായി ഇന്ത്യന്‍ സേനയുടെ ആശയവിനിമയം, ശത്രുവിന്റെ നീക്കങ്ങളെ കൃത്യമായി മനസ്സിലാക്കാന്‍, ശത്രുക്കളുടെ റഡാര്‍ ,ഇലക്ട്രോണിക്ക് ഉപകരണങ്ങളെ തകര്‍ക്കാന്‍ എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.ബാലാക്കോട്ട് ആക്രമണത്തിനു ശേഷം ഇന്ത്യയുടെ ഈ സംവിധാനങ്ങള്‍ പാകിസ്ഥാന്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.

ലോ, മീഡിയം, ഹൈ ബാന്‍ഡ് ഫ്രീക്വന്‍സികളിലും ഇത് പ്രവര്‍ത്തിക്കും. ഇതുപയോഗിച്ച് പാകിസ്ഥാന്റെ ഭാഗത്തു നിന്നുള്ള ഇലക്ട്രോണിക് തരംഗങ്ങള്‍ പിടിച്ചെടുത്തു.എന്നാല്‍ അതേ സമയം ഇന്ത്യയുടെ ഭാഗത്തുള്ള ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

തുടര്‍ന്നാണ് വ്യോമ പരിധി പൂട്ടിയിടാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. മാത്രമല്ല വ്യോമഗതാഗത വിലക്ക് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ നീട്ടുകയും ചെയ്തു.മാത്രമല്ല അതിര്‍ത്തി പ്രദേശങ്ങളിലും,നഗരങ്ങളിലും റഡാറുകള്‍ സ്ഥാപിക്കുകയും ചെയ്തു.

സാധാരണ ജനങ്ങളെ ബാധിക്കാത്ത വിധത്തിലായിരുന്നു ഇന്ത്യയുടെ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്കും. ജനവാസ മേഖലയില്‍ നിന്നകന്ന് പഷ്തൂണ്‍ വാലയിലെ മലനിരകളിലുള്ള ഭീകര കേന്ദ്രമായിരുന്നു ആക്രമണത്തിനായി ലക്ഷ്യമിട്ടത്. മസൂദ് അസറിന്റെ സഹോദരന്‍ മൗലാന യൂസഫ് അസര്‍ അഥവാ ഉസ്താദ് ഘോറിയാണ് ബലാകോട്ട് ഭീകര ക്യാമ്പിന്റെ നേതൃത്വം വഹിക്കുന്നത്. ക്യാമ്പ് പൂര്‍ണമായും തകര്‍ത്ത ആക്രമണം 21 മിനുട്ട് നീണ്ടു നിന്നു.

ഇന്ത്യന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രതീക്ഷിച്ച് അതിര്‍ത്തിക്ക് സമീപമുള്ള ലോഞ്ച് പാഡുകളില്‍ നിന്ന് ഭീകരരെ നേരത്തെ മാറ്റിയിരുന്നു. മസൂദ് അസറിനെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച പാകിസ്ഥാന്‍ ഇയാള്‍ക്ക് നൂറ്റമ്പത് സൈനികരുടെ സുരക്ഷയും ഒരുക്കി. പാകിസ്ഥാനില്‍ കടന്ന് ഒരാക്രമണം പ്രതീക്ഷിക്കാത്തതിനാല്‍ ബലാകോട്ടില്‍ പ്രത്യേകിച്ച് വലിയ സുരക്ഷ ഒരുക്കിയിരുന്നുമില്ല. ബാലാക്കോട്ട് ആക്രമണത്തിനു തലേ ദിവസം രാത്രി സുഖമായി ഉറങ്ങിക്കോളൂ പാകിസ്ഥാന്‍ വ്യോമസേന ഉണര്‍ന്നിരിക്കുന്നുണ്ട് എന്ന ട്വീറ്റ് ചെയ്തിരുന്നു പാകിസ്ഥാന്‍. എന്നാല്‍ വെളുപ്പിന് 3:30 ന് ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം പ്രതിരോധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"താൻ അവിടെ അടങ്ങി ഇരി'.. രാഹുലിനോട് പൊട്ടിത്തെറിച്ച് ജഡ്ജി..! ശാസ്തമംഗലം അജിത് കലിപ്പിൽ..! ഇന്നലെ കോടതി മുറിയിൽ നടന്നത്  (16 minutes ago)

രാഹുൽ റിമാൻഡിലായാൽ കളി മാറും..ഒടുക്കത്തെ ട്വിസ്റ്റ് ശാസ്തമംഗലം അജിത് വീണില്ല പുലി പോലെ നാളെ കുതിക്കും  (22 minutes ago)

രാഹുൽ ഈശ്വർ ധീരനായ വ്യക്തി; ജയിലിന് പുറത്ത് പൂമാലയിട്ട് അദ്ദേഹത്തെ സ്വീകരിക്കുമെന്ന് മെൻസ് അസോസിയേഷൻ  (1 hour ago)

ചത്താലും വെള്ളംകുടിക്കില്ലെടാ... സെല്ലിൽ രാഹുൽ പച്ച വെള്ളം തൊടുന്നില്ല..! T ഷർട്ടിൽ യുദ്ധം ജയിലിനുള്ളിൽ സംഭവിക്കുന്നത്  (3 hours ago)

രാവിലെ മുതല്‍ വീട്ടിലിരുന്ന് മദ്യപാനവും ലഹരി ഉപയോഗവും...ചോദ്യം ചെയ്തതോടെ ഭ്രാന്തനായി നവജിത്ത് അമ്മയുടെ വിരലുകൾ വെട്ടി..അച്ഛന്റെ കണ്ണ് വെട്ടി ചിതറിച്ചു..എല്ലാം ഗർഭിണിയായ ഭാര്യ നോക്കി നിൽക്കെ...കണ്ട് രക  (3 hours ago)

കേസിൽ പ്രതി മേയറുടെ സഹോദരൻ മാത്രം... മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി  (3 hours ago)

.ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായിട്ടാണ് സ്റ്റീൽ കുപ്പികൾ കൈയിൽ കരുതാൻ ജില്ലാ ഭരണകൂടം നിർദേശിച്ചിരിക്കുന്നത്.  (4 hours ago)

രാഹുലിന്റെ MLA സ്ഥാനം പോകില്ല സതീശനെ നാണംകെടുത്തി സണ്ണി..!! കോൺഗ്രസിൽ വെള്ളിടി സതീശാ ആ കട്ടിൽ കണ്ട് പനിക്കേണ്ട  (4 hours ago)

ട്വന്റി-20 മത്സരത്തിലൂടെ കളിക്കളത്തിലേക്ക് എത്തിയേക്കും...  (4 hours ago)

കൂടുതൽ വരുമാനം അരവണ വിൽപ്പനയിൽ നിന്ന്....  (4 hours ago)

റിമാൻഡ് പ്രതി ആത്മഹത്യ ചെയ്ത നിലയിൽ...  (4 hours ago)

സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത ഇന്ന് ആവശ്യമാണ്. ചില ബന്ധങ്ങൾ കാരണം മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത  (5 hours ago)

കരട് വോട്ടർ പട്ടിക 16ന്  (5 hours ago)

ജയിലിലെ രാഹുലിനെക്കാൾ പുറത്തെ ദീപ കാട്ടുതീ..! ദീപയെ അറസ്റ്റ് ചെയ്യാൻ പോലീസ് രാഹുൽ ഇപ്പോഴും ACTIVE...!  (5 hours ago)

ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു  (5 hours ago)

Malayali Vartha Recommends