132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല

മുഖ്യമന്ത്രി വിഡി സതീശന്റെ പൊന്നാടയും കിരീടവുമൊന്നും തമിഴ് നാട് മുഖ്യമന്ത്രി ജോസഫ് വിജയുടെ അടുക്കല്‍ ചെലവായില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ സതീശനും കുഞ്ഞാലിക്കുട്ടിയും നടത്തിയ യാചനയൊന്നും വിജയുടെ അടുത്ത് വിലപ്പോയില്ല. പുതിയ അണക്കെട്ട് തമിഴ് നാട് പറയുന്ന സ്ഥലത്ത് കേരത്തിന്റെ ചെലവില്‍ പണിത് മുല്ലപ്പെരിയാറ്റിലെ മുഴുവന്‍ വെള്ളവും തമിഴ് നാടിന് കൊടുക്കാമെന്ന് സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല.
ഇതോടെ കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിലായി. 132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ലെന്നും ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്നുമുള്ള നിലപാട് വിജയ് ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ആവര്‍ത്തിച്ചതോടെ വിഷയത്തിന് വീണ്ടും തീ പിടിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് ഇലക്ഷന്‍ പ്രകടന പത്രികയില്‍ വിജയ് നല്‍കിയ പ്രഖ്യാപനത്തെത്തുടര്‍ന്ന് ഡിഎംകെയുടെ ശക്തികേന്ദ്രങ്ങായിരുന്ന തേനി, കമ്പം, മധുര പ്രദേശങ്ങളിലെ ഭൂരിപക്ഷം സീറ്റും ടിവികെ കൈക്കലാക്കി. ഇതിനുശേഷമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള നീക്കം തമിഴ് നാട് സര്‍ക്കാര്‍ ആരംഭിച്ചത്.
അണക്കെട്ടിന്റെ മാതൃക, നിര്‍മാണം, സ്ഥാനം എന്നിവ തമിഴ്നാടിന് തീരുമാനിക്കാമെന്നും കേരള മുഖ്യമന്ത്രി പറഞ്ഞിട്ടും തമിഴ് നാട് നിര്‍ദാക്ഷിണ്യം നിര്‍ദേശം തള്ളുകയാണ്. അണക്കെട്ടിന് പ്രശ്‌നമില്ലെന്ന് ഉന്നാതാധികാര സമിതി ചൂണ്ടിക്കാട്ടിയതാണെന്നും മന്ത്രി പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് 152 അടി ആക്കണമെന്നാണ് തമിഴ്‌നാട് നിലപാടെന്നും ചില ഘട്ടങ്ങളില്‍ 142 അടിവരെ ജലനിരപ്പ് ഉയര്‍ത്താറുണ്ടെന്നും തമിഴ് നാട് നിലപാട് മുന്നോട്ടിവച്ചിരിക്കുന്നു. കേരളത്തിലെ 50 ലക്ഷം ജനങ്ങളുടെ ജീവനാണ് ഇതോടെ തുലാസിലായിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജനനിരപ്പ് ഇനിയും ഉയര്‍ത്തുമെന്ന് തമിഴ് നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അടുത്തയിടെ തമിഴ് നാട് നിയമസഭയിലും പറഞ്ഞിരുന്നു. കേരളത്തിലെ ആറു ജില്ലകള്‍ നാമാവശേഷമാകുന്ന മഹാദുരന്തം എതു നിമഷവും സംഭവിക്കാം എന്നതാണ് കേരളത്തിന്റെ ആശങ്ക. മുല്ലപ്പെരിയാറില്‍ നിന്നും 999 വര്‍ഷം വെള്ളംകൊടുക്കാമെന്ന കരാര്‍ നിലവില്‍ക്കുന്നിടത്തോളം കേരളത്തിന് യാതൊന്നും ചെയ്യാനാവില്ല. തമിഴ് നാട് സര്‍ക്കാര്‍ കനിഞ്ഞാല്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും ഇളവു ലഭിക്കുകയുള്ളു.
ഇതിനിടയിലും അടുത്തയിടെ നടത്തിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലക്ഷയം പരിശോധനാ ഫലം എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തി എന്നതിലും ആശങ്കയേറുകയാണ്. ഒന്നേ കാല്‍ നൂറ്റാണ്ട് മുന്‍പ് പണിതീര്‍ത്ത അണക്കെട്ടിന്റെ ബലവും സുരക്ഷയും പരിശോധിക്കാന്‍ നടത്തിയ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ പരിശോധനാ ഫലമാണ് പൂഴ്ത്തിവച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടത്തിയ 12 ദിവസത്തെ പരിശോധനയില്‍ അണക്കെട്ട് സംബന്ധിച്ച് പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
2011 മാര്‍ച്ചില്‍ പരിശോധന നടത്താന്‍ ഒരുങ്ങിയെങ്കിലും ഉപകരണം തകരാറായി പരിശോധന മുടങ്ങുകയായിരുന്നു. വീണ്ടും 14 വര്‍ഷത്തിനുശേഷമാണ് ഫ്രാന്‍സില്‍നിന്നെത്തിച്ച ഉപകരണം ഉപയോഗിച്ച് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ അണക്കെട്ട് അടിയന്തിരമായി പൊളിച്ചുമാറ്റേണ്ട വിധം ദുര്‍ബലമാണെന്നാണ് സൂചന. 1200 അടി നീളമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചായിരുന്നു ആദ്യഘട്ടം പരിശോധന.
മുമ്പ് കേരളം നടത്തിയ പഠനത്തില്‍ അണക്കെട്ടില്‍ 110 അടിക്ക് താഴെ സിമന്റ് പ്ലാസ്റ്ററിങ് ഇളകിയും, സുര്‍ക്കി മിശ്രിതം പോയി കരിങ്കല്ലുകള്‍ തെളിഞ്ഞ നിലയിലുമായിരുന്നു. എന്നാല്‍ ഈ പഠനം അംഗീകരിക്കാന്‍ തമിഴ്നാട് അംഗീകരിച്ചിരുന്നില്ല. കാലവര്‍ഷം അതിശക്തമായിരിക്കെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്തി കേരളത്തെ തകര്‍ക്കാനുള്ളവിധം തമിഴ് നാട് പ്രസ്താവന നടത്തിയിരിക്കുന്നത്.
131 വര്‍ഷത്തെ കാലപ്പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ ഗൗരവമായി നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സുപ്രീംകോടതി അനുവദിച്ചിരിക്കുന്ന 142 അടിയുടെ മുകളിലേക്ക് ജലനിരപ്പ് ഉയര്‍ത്താന്‍ ഇന്നത്തെ സാഹചര്യത്തില്‍ ആര്‍ക്കും അവകാശമില്ല. എന്നാല്‍ ഇതൊന്നു വക വയ്ക്കാതെയാണ് ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമഴ് നാട് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തുകയെന്നത് അസാധ്യമാണ്. ഡാമിന്റെ ബലവും ബലക്ഷയവും തര്‍ക്കവിഷയമാക്കാതെ പുതിയത് പണിയുക മാത്രമാണ് ആശങ്ക അകറ്റാനുള്ള പരിഹാരം. ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള ഡാമില്‍ ഇനി ബലപ്പെടുത്തല്‍ അസാധ്യമാണ്. ഓരോ വര്‍ഷവും ഡാം കൂടുതല്‍ പഴകി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. പുതിയ അണക്കെട്ട് പണിയുന്നതിലും ആശങ്കയേറെയുണ്ട്.
അപകടകരമായ അവസ്ഥയിലാണു മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനില്‍ക്കുന്നതെന്നിരിക്കെ പണി ആരംഭിക്കുമ്പോള്‍ത്തന്നെ നിലവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടും. ഇപ്പോഴുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തുക എന്നതും അസാധ്യമായ കാര്യമാണ്. മുല്ലപ്പെരിയാറ്റിലെ വെള്ളം പ്രത്യേകം ടണല്‍ വഴി ഇടുക്കി ജലാശയത്തില്‍ എത്തിച്ചശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ച് പുതിയതു പണിയുക മാത്രമാണ് പോംവഴി.
https://www.facebook.com/Malayalivartha

























