അഞ്ചു പെണ്‍കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു... പോലീസ് അന്വേഷണം തുടങ്ങി

അഞ്ചു പെണ്‍കുട്ടികളെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ബാര്‍മറില്‍ ചോഹാട്ടന്‍ മേഖലയിലാണു സംഭവം. വനു ദേവി എന്ന സ്ത്രീയാണ് പെണ്‍മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. കുടിവെള്ള ടാങ്കിനു മുകളില്‍നിന്ന് ഇവരെ തള്ളിയിടുകയായിരുന്നു.
ഇതിനുശേഷം വനുവും ടാങ്കില്‍നിന്നു താഴേയ്ക്കു ചാടി. സന്തോഷ് (13), മംമ്ത (11), നൈന (9), ഹംസ (7), ഹേമലത (3) എന്നിവരാണ് കൊല്ലപ്പെട്ട മക്കള്‍. കൂട്ടമരണത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണം തുടരുകയാണെന്നു പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























