ജമ്മുകാശ്മീരിലെ ഷോപിയാനില്‍ മിനി ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് ഒമ്പത് പെണ്‍കുട്ടികളടക്കം 11 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
ജമ്മുകാശ്മീരിലെ ഷോപിയാനില്‍ മിനി ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് ഒമ്പത് പെണ്‍കുട്ടികളടക്കം 11 വിദ്യാര്‍ഥികള്‍ മരിച്ചു. ഏഴു കുട്ടികള്‍ക്ക് പരിക്കേറ്റു. പുഞ്ചിലെ കമ്പ്യൂട്ടര്‍ പരിശീലന സ്ഥാപനത്തില്‍ പഠിക്കുന്നവരുമായി വരികയായിരുന്ന ബസ് പീര്‍ കി ഗലിക്കടുത്തുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു.
ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഗവര്‍ണര്‍ സത്യപാല്‍ മലിക് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം വീതം സഹായം പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha