ജമ്മുവിലെ ബുദ്ഗാമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഭീകരനെ വധിച്ചു
ജമ്മുവിലെ ബുദ്ഗാമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഭീകരനെ വധിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ചെക്പോരയില്‍ നൗഗാം പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൈന്യം പ്രദേശം വളയുകയായിരുന്നു. ശേഷം ഇരുവിഭാഗവും തമ്മില്‍ വെടിവയ്പുണ്ടായി .
ഏറ്റുമുട്ടല്‍ താത്ക്കാലികമായി അവസാനിച്ചെങ്കിലും തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha