Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

കാശ്മീരിലെ ബുദ്ഗാമില്‍ സുരക്ഷാ സേനയും ഭീകരുമായി ഏറ്റുമുട്ടല്‍; ചെക്‌പോരയില്‍ നൗഗാം പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൈന്യം പ്രദേശം വളയുകയായിരുന്നു

28 JUNE 2019 08:32 PM IST
മലയാളി വാര്‍ത്ത

കാശ്മീരിലെ ബുദ്ഗാമില്‍ സുരക്ഷാ സേനയും ഭീകരുമായി ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ചെക്‌പോരയില്‍ നൗഗാം പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൈന്യം പ്രദേശം വളയുകയായിരുന്നു. ആക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസവും ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹാറ സ്വദേശി ആദിൽ ദാസാണ് കൊല്ലപ്പെട്ട ഭീകരനെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആന്റ് കശ്മീർ എന്ന ഭീകരസംഘടനയിലെ അംഗമായിരുന്നു ആദിൽ. പ്രദേശത്ത് നിന്ന് മറ്റൊരു ഭീകരനെകൂടി സേനയും പൊലീസും അടങ്ങുന്ന സംയുക്ത സംഘം അറസ്റ്റ് ചെയ്തു. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആസ്ഫ് ഹുസൈൻ ഭട്ട് എന്ന ഭീകരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

മറ്റൊരു ഭീകരസംഘടനയിലെ പ്രവർത്തകരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ആദിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അറസ്റ്റിലായ ആസ്ഫ് ഹുസൈൻ ഭട്ടിനെ വിദഗ്ധ പരിശോധനയ്ക്കായി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനന്ത്നാഗ് ജില്ലയിലെ ഫത്തോപുര സ്വദേശിയാണ്.

അതേസമയം മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണി തീവ്രവാദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ നടയ്ക്ക് മുന്നോടിയായി നടന്ന ബ്രിക്‌സ് രാജ്യങ്ങളുടെ അനൗപചാരിക യോഗത്തിലാണ് പ്രധാനമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഭീകരവാദം നിരപരാധികളുടെ ജീവന്‍ കവരുക മാത്രമല്ല. ഇത് സാമുദായിക ഐക്യത്തേയും സാമ്പത്തിക വികസനത്തേയും പ്രതികൂലമായി ബാധിക്കും. തീവ്രവാദത്തിനും വംശീയതക്കും പിന്തുണ നല്‍കുന്ന എല്ലാതരത്തിലുള്ള ഇടപെടലുകളേയും അവസാനിപ്പിക്കേണ്ടതുണ്ട്. ഭീകരതയ്ക്കെതിരെയുള്ള ആഗോള കൂട്ടായ്മ കാലത്തിന്‍റെ ആവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജപ്പാൻ, അമേരിക്ക, ഇന്ത്യ എന്നാൽ "ജയ്" എന്നാണ് അർത്ഥമാക്കുന്നത്. ഇന്ത്യയും അമേരിക്കയും ജപ്പാനും 'മേക്ക് ഇൻ ഇന്ത്യ' എന്ന മന്ത്രവുമായി മുന്നേറുകയാണ് ഇന്ത്യ, എല്ലാവര്‍ക്കുമൊപ്പം,എല്ലാവരുടെയും വികസനമാണ് ഇന്ത്യയുടെ മന്ത്രമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകം നേരിടുന്ന മൂന്ന് പ്രധാന വെല്ലുവിളികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചയില്‍ അവതരിപ്പിച്ചു. അതില്‍ പ്രധാന വെല്ലുവിളിയാണ് ലോക സമ്പദ്‌ വ്യവസ്ഥയിലെ മാന്ദ്യവും അനിശ്ചിതത്വവുമെന്ന് മോദി പറഞ്ഞു. വികസനവും പുരോഗതിയും സമഗ്രവും സുസ്ഥിരവുമാക്കുക എന്നതാണ് രണ്ടാമത്തെ പ്രധാന വെല്ലുവിളി. തീവ്രവാദമാണ് മൂന്നാമത്തെ വെല്ലുവിളി.

ഒപ്പം അഞ്ച് നിര്‍ദേശങ്ങളാണ് മോദി ബ്രിക്‌സ് യോഗത്തില്‍ വച്ചത്. കാലവസ്ഥാ വ്യതിയാനത്തിന് പരിഹരമായി പുനരുപയോഗ ഊര്‍ജം ഉപയോഗിക്കണമെന്നും ആഗോള തലത്തില്‍ ഇതിനുള്ള ശ്രമങ്ങളും നിര്‍ദേശങ്ങളും ഉയര്‍ന്നുവരണമെന്നും മോദി ചര്‍ച്ചയില്‍ പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങളുടെ തലവന്‍മാരായ ബ്രസീല്‍ പ്രസിഡന്‍റ് ജയിര്‍ ബൊള്‍സൊനാരോ, റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ പുഡിന്‍, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പി൦ഗ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ രാംഫോസ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (2 hours ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (2 hours ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (2 hours ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (3 hours ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (3 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (3 hours ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (3 hours ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (5 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (6 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (6 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (7 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (7 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (8 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (8 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (8 hours ago)

Malayali Vartha Recommends