Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...മകന്റെ ചോറൂണ് ദിവസം യുവാവ് തൂങ്ങി മരിച്ച നിലയിൽ...


തലസ്ഥാന ന​ഗരത്തിന്റെ മുഖച്ഛായ മാറുന്നു.... ​തി​രു​വ​ന​ന്ത​പു​രം​ ​​മെ​ട്രോ​ ​ റെയി​ൽ പ​ദ്ധ​തി​യു​ടെ​ ​ആ​ദ്യ​ഘ​ട്ട​ ​അ​ലൈ​ൻ​മെ​ന്റി​ന് ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​രം...


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...

ശൈലജ ടീച്ചറും ഐസക്കും പറഞ്ഞത് സത്യം; കേരളം ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ പങ്കാളിയല്ലെന്ന പ്രധാനമന്ത്രിയുടെ വാദം പൊളിയുന്നു

29 JUNE 2019 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

  മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ വൻ തീപിടിത്തം... ആളപായമില്ല, വലിയ പൊട്ടിത്തെറി ശബ്ദം കേട്ടെന്നും പിന്നാലെ തീ പടർന്നുപിടിക്കുകയായിരുന്നെന്നും പ്രദേശവാസികൾ

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ്

റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണം.. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നായ്ക്കൾ കയറാതിരിക്കാൻ നടപടികൾ ഉണ്ടാകണം... തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

ബീഹാറിൽ ഒന്നാം ഘട്ട വോട്ടെടുപ്പിൽ പോളിംഗ് 64.66% ; 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശതമാനം

ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം മറുപടി ഇല്ലാതെ നാണിച്ചു ചിരിച്ചു മോദി ; വനിതാ ലോകകപ്പ് ജേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ചിരിപരത്തി വീഡിയോ

കേരളം ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ പങ്കാളിയല്ലെന്ന പ്രധാനമന്ത്രിയുടെ വാദം പൊളിയുന്നു. കേന്ദ്ര ആരോഗ്യസഹമന്ത്രി തന്നെ കേരളം പദ്ധതി നടത്തിപ്പിനായി ധാരണപത്രം ഒപ്പിട്ടിട്ടുണ്ടെന്ന് ലോക്‌സഭയെ അറിയിച്ചു.

കേരളമടക്കം 30 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആയുഷ്മാന്‍ ഭാരത് പദ്ധതി നടത്തിപ്പിനായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അശ്വനികുമാർ ചൗബെ വ്യക്തമാക്കി. ഒടുവില്‍ അംഗമായത് പശ്ചിമ ബംഗാളാണ്.

തെലങ്കാനയും ഒഡീഷയും ദല്‍ഹിയുമാണ് പദ്ധതിയില്‍ അംഗമാകാത്തത്. കേരളം പദ്ധതിയില്‍ അംഗമല്ലെന്ന് നേരത്തെ മോദി ഗുരുവായൂരില്‍ പറഞ്ഞിരുന്നു. ''രാജ്യത്തെ ദരിദ്രർക്കായാണ് കേന്ദ്രസർക്കാർ 'ആയുഷ്മാൻ ഭാരത്' പദ്ധതി കൊണ്ടുവന്നത്. ഒരസുഖം വന്നെന്ന് കരുത് ഭൂമിയോ വീടോ സ്വത്തോ സ്വർണമോ വിൽക്കേണ്ടി വരാതിരിക്കാനും കടം വാങ്ങേണ്ടി വരാതിരിക്കാനുമാണ് ഈ പദ്ധതി. ബിപിഎൽ പരിധിയിലുള്ളവർക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ഉറപ്പാക്കുന്ന പദ്ധതി ലക്ഷക്കണക്കിന് പേർക്ക് ഗുണമായിട്ടുണ്ട്. പക്ഷേ ഈ പദ്ധതി കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കുന്നില്ല, സംസ്ഥാനസർക്കാർ ഇതുവരെ ഈ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായിട്ടില്ല. എല്ലാവർക്കും വേണ്ടി ഈ പദ്ധതിയുമായി സഹകരിക്കണമെന്ന് ഞാൻ കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നു എന്നായിരുന്നു മോദി അന്ന് പറഞ്ഞത്.

എന്നാല്‍ പ്രധാനമന്ത്രിയുടെ വാദങ്ങള്‍ തള്ളി ആരോഗ്യമന്ത്രി ശൈലജ ടീച്ചറും ധനമന്ത്രി തോമസ് ഐസകും രംഗത്തെത്തിയിരുന്നു. ബിപിഎൽ പരിധിയിലുള്ളവർക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ഉറപ്പാക്കുന്ന പദ്ധതി കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും, സംസ്ഥാനസർക്കാർ ഇതുവരെ ഈ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായിട്ടില്ലെന്നുമാണ് പ്രധാനമന്ത്രി അന്ന് തൃശ്ശൂരിൽ പറഞ്ഞത്. പ്രധാനമന്ത്രിയുടെ ആരോപണം തെറ്റാണെന്ന് പറഞ്ഞ ആരോഗ്യമന്ത്രി മന്ത്രി കെ കെ ശൈലജ പദ്ധതിയിൽ കേരളം അംഗമാണെന്നും ഇതിന്‍റെ ആദ്യ ഗഡു കേരളത്തിന് കിട്ടിയെന്നും അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

കേന്ദ്രത്തിൽ നേരത്തെ ഉണ്ടായിരുന്ന രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന (RSBY) ക്ക് പകരമായാണ് എൻഡിഎ സർക്കാർ ആയുഷ്മാൻ ഭാരത് പദ്ധതി വിഭാവനം ചെയ്തത്. പാവപ്പെട്ട കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ ഇൻഷുറൻസ് നൽകുമെന്നതായിരുന്നു ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണമായി അവതരിപ്പിക്കപ്പെട്ടത് എന്നാൽ പിന്നീട് പുറത്ത് വന്ന കണക്കുകൾ പ്രകാരം പദ്ധതിക്കായി നീക്കി വച്ച തുക അപര്യാപ്തമാണെന്നും കേരളത്തിൽ നിലവിലെ ആരോഗ്യ പദ്ധതിയുടെ ഗുണഭോക്താക്കളായ പലരും പുതിയ കേന്ദ്ര പദ്ധതിയുടെ സംരക്ഷണത്തിന് പുറത്താകുമെന്നും വ്യക്തമായി.

കേന്ദ്ര കണക്കുകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ കേരളത്തിലെ 18.5 ലക്ഷം കുടുംബങ്ങളാണ് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളാകുക. എന്നാൽ മുൻ എൽഡിഎഫ് സർക്കാർ തുടങ്ങിവച്ച കേരളത്തിന്‍റെ സ്വന്തം പദ്ധതി ആയ ആർഎസ്ബിവൈ- ചിസ് പദ്ധതിയിലൂടെ തന്നെ 40.9 ലക്ഷം കുടുംബങ്ങൾ ഇൻഷുറൻസ് ഗുണഭോക്താക്കളായിരുന്നു. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഫണ്ട് കൂടി ഉപയോഗിച്ച് സംസ്ഥാനത്ത് കൂടുതൽ മികച്ച ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കുമെന്നാണ് കേരള സർക്കാർ വാദം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ അന്തരീക്ഷച്ചുഴി ... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 minutes ago)

പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി  (6 minutes ago)

ഒഴിവായത് വൻ അപകടം... രാവിലെ ആയതിനാൽ ജീവനക്കാർ എത്തിയിരുന്നില്ല  (6 minutes ago)

കൃത്യം ഏറ്റെടുത്തിട്ടില്ല  (26 minutes ago)

ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി..... മകന്റെ ചോറൂണ് ദിവസം യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ  (32 minutes ago)

"പിആർ സ്റ്റണ്ട്" എന്ന് ഇസ്രായേൽ  (40 minutes ago)

കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ കിട്ടാൻ സാധ്യത  (43 minutes ago)

തിരുവനന്തപുരം സ്വദേശികളായ 3 പേർക്കെതിരെയാണ് മെഡിക്കൽ കോളേജ് പോലീസ് കേസ് എടുത്തത്  (50 minutes ago)

ഇന്ത്യ ആതിഥേയരായ ഇത്തവണത്തെ പോരാട്ടം വന്‍ വിജയമായതിന്റെ പശ്ചാത്തലത്തിലാണ്  (57 minutes ago)

പാ​പ്പ​നം​കോ​ട് ​നി​ന്ന് ​ആ​രം​ഭി​ച്ച് ഈ​ഞ്ച​യ്ക്ക​ലി​ൽ​ ​അ​വ​സാ​നി​ക്കും  (1 hour ago)

രാഹുലിനൊപ്പം വേദി പങ്കിടാതെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ഇറങ്ങിപ്പോയി  (10 hours ago)

അടുത്ത വര്‍ഷം മുതല്‍ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വര്‍ണകപ്പ്  (10 hours ago)

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും  (10 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂള്‍ ബസ് ഇടിച്ച് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (10 hours ago)

ദേശീയതലത്തില്‍ ശ്രദ്ധനേടി കുളനട കുടുംബാരോഗ്യ കേന്ദ്രം; നൂറില്‍ 98.64 ശതമാനം സ്‌കോറോടെ എന്‍.ക്യു.എ.എസ്  (10 hours ago)

Malayali Vartha Recommends