ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് നിയന്ത്രണ രേഖയ്ക്ക് സമീപത്തേക്കോ പാക് അധീന കശ്മീരിലോ സഞ്ചരിക്കരുതെന്ന് ഭീകരര്‍ക്ക് നിര്‍ദ്ദേശം; ബാലകോട്ട് ആക്രമണത്തിന് ശേഷം പുതിയ തന്ത്രങ്ങളുമായി പാകിസ്ഥാൻ

ബാലകോട്ട് ആക്രമണത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ പുതിയ പദ്ധതികളുമായി പാകിസ്ഥാൻ. സമാനമായ ആക്രമണങ്ങള്‍ തടയാന്‍ കാലങ്ങളായി വാങ്ങാന്‍ തീരുമാനിച്ചിട്ടും മാറ്റിവെച്ചുകൊണ്ടിരുന്ന ആയുധങ്ങളും റഡാര്‍ സംവിധാനങ്ങളും വാങ്ങുന്ന നടപടികള്‍ പാകിസ്ഥാൻ സൈന്യം ത്വരിതപ്പെടുത്തി. സീ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതിന് പുറമെ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് നിയന്ത്രണ രേഖയ്ക്ക് സമീപത്തേക്കോ പാക് അധീന കശ്മീരിലോ സഞ്ചരിക്കരുതെന്ന നിര്‍ദ്ദേശം ഭീകരര്‍ക്ക് പാക് സൈന്യം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. മാത്രമല്ല പാകിസ്താന്‍ യൂണിഫോം ധരിക്കാതെ ക്യാമ്ബുകള്‍ക്ക് പുറത്തേക്ക് പോകരുതെന്നും അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയുടെ സാറ്റലൈറ്റ് നിരീക്ഷണത്തില്‍ നിന്നും ഡ്രോണ്‍ നിരീക്ഷണത്തില്‍ നിന്നും ഭീകരരെ ഒളിപ്പിക്കാനാണ് പാക് സൈന്യം ശ്രമിക്കുന്നതെന്നാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്.
പാക് ചാരസംഘടന ഐഎസ്‌ഐ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹഖാനി നെറ്റ്‌വര്‍ക്ക്, ജെയ്‌ഷെ മുഹമ്മദ്, ഇസ്ലാമിക് സ്റ്റേറ്റ്, താലിബാന്‍ എന്നീ ഭീകര സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്നുള്ള വിവരങ്ങളും ചോര്‍ത്തിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ താലിബാനെ ഉപയോഗിച്ച് ആക്രമണം സംഘടിപ്പിക്കാനാണ് ഐഎസ്‌ഐ ശ്രമിക്കുന്നതെന്നാണ് ഇന്റലിജന്‍സ് സംശയിക്കുന്നത്.
ജെയ്‌ഷെ മുഹമ്മദിനെതിരായ അന്താരാഷ്ട്ര നിരോധനങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പാക്- അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലകളില്‍ ജെയ്‌ഷെ മുഖ്തി എന്ന പേരില്‍ പുതിയ ഭീകരവാദ ഗ്രൂപ്പിന് പാകിസ്ഥാന്‍ രൂപം നല്‍കിയിട്ടുണ്ടെന്ന വിവരങ്ങളും ഇന്റലിജന്‍സ് ചോര്‍ത്തിയിട്ടുണ്ട്. നിയന്ത്രണരേഖവഴിയുള്ള നുഴഞ്ഞുകയറ്റം കുറച്ച് നേപ്പാള്‍ വഴി ഭീകരരെ ഇന്ത്യയിലേക്ക് കടത്താനാണ് പാകിസ്ഥാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 14ന് പുല്‍വാമയില്‍ പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന് പ്രതികരണമെന്നോണമാണ് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുന്നത്. പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഭീകരസംഘടന ഏറ്റെടുത്തിരുന്നു. ഫെബ്രുവരി 26ന് പുലര്‍ച്ചെയാണ് ബാലാകോട്ടിലെ ഭീകര ക്യാമ്ബുകള്‍ ലക്ഷ്യം വച്ച് ഇന്ത്യ വ്യോമാക്രമണം നടത്തുന്നത്. മിറാഷ് 2000 വിമാനങ്ങളാണ് ഇന്ത്യ ഇതിനായി ഉപയോഗിച്ചത്.
ഈ ആക്രമണത്തിന് പകരമായി പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്താന്‍ തുനിഞ്ഞു. എന്നാല്‍ ഇന്ത്യ പാകിസ്ഥാന്റെ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചു. എന്നാല്‍ ആക്രമണത്തിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം പാകിസ്ഥാന്‍ വെടിവച്ചിട്ടു. ഇതിനോടൊപ്പം വിമാനത്തിന്റെ പൈലറ്റായ അഭിനന്ദന്‍ വര്‍ത്തമാനേയും പാകിസ്ഥാന്‍ പിടികൂടി. എന്നാല്‍ ഇദ്ദേഹത്തെ പിന്നീടവര്‍ വിട്ടയക്കുകയായിരുന്നു.
ബാലാക്കോട്ടേയ്ക്ക് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പ്രവേശിക്കും മുന്‍പ് തന്നെ പാകിസ്ഥാനെ ഇന്ത്യ ഇരുട്ടിലാക്കി കഴിഞ്ഞിരുന്നു.ഇന്ത്യന്‍ സേനയും ഡിആര്‍ഡിഒയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റമാണ് ബാലാകോട്ടും ഉപയോഗിച്ചത്.മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ പാകിസ്ഥാന്റെ ഇലക്ട്രോണിക്ക് ആശയവിനിമയ സംവിധാനങ്ങളെല്ലാം ഇന്ത്യ തകര്‍ത്തെറിഞ്ഞിരുന്നു.എന്നാല്‍ മണിക്കൂറുകളോളം പാകിസ്ഥാന്‍ നിശ്ചലമായിട്ടും പാക് സൈനിക മേധാവികളോ,ഇന്റ്‌ലിജന്‍സ് ഏജന്‍സി പോലുമോ ഇതൊന്നും അറിഞ്ഞിരുന്നില്ല.
ആക്രമണത്തിനു മുന്‍പ് പാകിസ്ഥാന്റെ അതിര്‍ത്തിയിലെ അതിര്‍ത്തിയിലെ റഡാറുകള്‍ എല്ലാം ജാം ചെയ്തിരുന്നു. അതേസമയം, ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യ ബാലാക്കോട്ട് ഉപയോഗിച്ച വാര്‍ഫയര്‍ സിസ്റ്റം എന്ന സോഫ്‌റ്റ്വെയര്‍ സംവിധാനം സാധാരണയായി ഇന്ത്യന്‍ സേനയുടെ ആശയവിനിമയം, ശത്രുവിന്റെ നീക്കങ്ങളെ കൃത്യമായി മനസ്സിലാക്കാന്‍, ശത്രുക്കളുടെ റഡാര്‍ ,ഇലക്ട്രോണിക്ക് ഉപകരണങ്ങളെ തകര്‍ക്കാന്‍ എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.ബാലാക്കോട്ട് ആക്രമണത്തിനു ശേഷം ഇന്ത്യയുടെ ഈ സംവിധാനങ്ങള്‍ പാകിസ്ഥാന്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.
ലോ, മീഡിയം, ഹൈ ബാന്‍ഡ് ഫ്രീക്വന്‍സികളിലും ഇത് പ്രവര്‍ത്തിക്കും. ഇതുപയോഗിച്ച് പാകിസ്ഥാന്റെ ഭാഗത്തു നിന്നുള്ള ഇലക്ട്രോണിക് തരംഗങ്ങള്‍ പിടിച്ചെടുത്തു.എന്നാല്‍ അതേ സമയം ഇന്ത്യയുടെ ഭാഗത്തുള്ള ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
തുടര്‍ന്നാണ് വ്യോമ പരിധി പൂട്ടിയിടാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. മാത്രമല്ല വ്യോമഗതാഗത വിലക്ക് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ നീട്ടുകയും ചെയ്തു.മാത്രമല്ല അതിര്‍ത്തി പ്രദേശങ്ങളിലും,നഗരങ്ങളിലും റഡാറുകള്‍ സ്ഥാപിക്കുകയും ചെയ്തു.
സാധാരണ ജനങ്ങളെ ബാധിക്കാത്ത വിധത്തിലായിരുന്നു ഇന്ത്യയുടെ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്കും. ജനവാസ മേഖലയില്‍ നിന്നകന്ന് പഷ്തൂണ്‍ വാലയിലെ മലനിരകളിലുള്ള ഭീകര കേന്ദ്രമായിരുന്നു ആക്രമണത്തിനായി ലക്ഷ്യമിട്ടത്. മസൂദ് അസറിന്റെ സഹോദരന്‍ മൗലാന യൂസഫ് അസര്‍ അഥവാ ഉസ്താദ് ഘോറിയാണ് ബലാകോട്ട് ഭീകര ക്യാമ്പിന്റെ നേതൃത്വം വഹിക്കുന്നത്. ക്യാമ്പ് പൂര്‍ണമായും തകര്‍ത്ത ആക്രമണം 21 മിനുട്ട് നീണ്ടു നിന്നു.
ഇന്ത്യന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രതീക്ഷിച്ച് അതിര്‍ത്തിക്ക് സമീപമുള്ള ലോഞ്ച് പാഡുകളില്‍ നിന്ന് ഭീകരരെ നേരത്തെ മാറ്റിയിരുന്നു. മസൂദ് അസറിനെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച പാകിസ്ഥാന്‍ ഇയാള്‍ക്ക് നൂറ്റമ്പത് സൈനികരുടെ സുരക്ഷയും ഒരുക്കി. പാകിസ്ഥാനില്‍ കടന്ന് ഒരാക്രമണം പ്രതീക്ഷിക്കാത്തതിനാല്‍ ബലാകോട്ടില്‍ പ്രത്യേകിച്ച് വലിയ സുരക്ഷ ഒരുക്കിയിരുന്നുമില്ല. ബാലാക്കോട്ട് ആക്രമണത്തിനു തലേ ദിവസം രാത്രി സുഖമായി ഉറങ്ങിക്കോളൂ പാകിസ്ഥാന്‍ വ്യോമസേന ഉണര്‍ന്നിരിക്കുന്നുണ്ട് എന്ന ട്വീറ്റ് ചെയ്തിരുന്നു പാകിസ്ഥാന്‍. എന്നാല്‍ വെളുപ്പിന് 3:30 ന് ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം പ്രതിരോധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha


























