ഞെട്ടലോടെ ഉദ്യോഗസ്ഥന്‍... അനുഗ്രഹം തേടാനെത്തിയ സുരക്ഷ ഉദ്യോഗസ്ഥനെ നിര്‍ത്തിപ്പൊരിച്ച് അമിത് ഷാ

ബിജെപിയുടെ വിജയത്തിന് പിന്നിലെ അമിത്ഷായുടെ തന്ത്രം എല്ലാവര്‍ക്കും അറിയാം. രണ്ടാം തവണ നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോള്‍ ഭരണത്തിലെ മൂന്നാമനായി അമിത് ഷായും ഒപ്പമുണ്ടായി. ഉന്നത സ്ഥാനത്തിരിക്കുന്ന അമിത് ഷായെ പ്രീതിപ്പെടുത്താന്‍ നോക്കിയ സുരക്ഷ ഉദ്യോഗസ്ഥന് പണി കിട്ടി.
അമര്‍നാഥ് യാത്രയുമായി ബന്ധപ്പെട്ട് തന്റെ അനുഗ്രഹം തേടിയ സുരക്ഷാ ഉദ്യോഗസ്ഥനെ ശകാരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ രംഗത്തെത്തി. താന്‍ ബാബയല്ലെന്നും എന്റെ അനുഗ്രഹം എന്തിനാണ് തേടുന്നതെന്നും പറഞ്ഞുകൊണ്ടാണ് അമിത് ഷാ ഉദ്യോഗസ്ഥനെ ശകാരിച്ചത്. അമര്‍നാഥ് യാത്ര തുടങ്ങിയ സാഹചര്യത്തില്‍ സുരക്ഷാ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ അനുഗ്രഹം തേടുകയായിരുന്നു ജമ്മു കശ്മീരിലെ തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍.
കാശ്മീരിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണം ഒരുക്കേണ്ടതെന്നും അതിനായി എല്ലാ രീതിയിലും തയാറായി ഇരുന്നാല്‍ മാത്രമേ അതിന് കഴിയൂ എന്നും അമിത് ഷാ ഉദ്യോഗസ്ഥനോട് പറഞ്ഞു. അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടകരുടെ സുരക്ഷ വിലയിരുത്തുന്ന ചര്‍ച്ചയിലാണ് ഉദ്യോഗസ്ഥന് കേന്ദ്ര മന്ത്രിയുടെ ശകാരമേല്‍ക്കേണ്ടിവന്നത്.
അതേസമയം, ഇന്ന് അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി. ബല്‍താള്‍, പഹല്‍ഗാം, എന്നീ മാര്‍ഗങ്ങള്‍ വഴിയുള്ള ആദ്യ ബാച്ച് തീര്‍ത്ഥാടകരാണ് ഇന്ന് രാവിലെ പുണ്യസ്ഥലമായ അമര്‍നാഥ് ഗുഹയിലേക്ക് പുറപ്പെട്ടത്. നുന്‍വാന്‍ പഹല്‍ഗാം ബേസ് ക്യാംപില്‍ നിന്നും 1200 തീര്‍ത്ഥാടകര്‍ അമര്‍നാഥിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ആനന്ദ്‌നാഗ് ഖാലിദ് ജഹാംഗീര്‍ അറിയിച്ചിട്ടുണ്ട്. ജൂലൈ ഒന്നിന് തുടങ്ങുന്ന തീര്‍ത്ഥാടന യാത്ര 40 ദിവസം വരെ നീളും.
ഹിമാലയത്തില്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗുഹയിലേക്ക് 3880 താണ്ടിയാണ് തീര്‍ത്ഥാടകര്‍ എത്തുക. ഭീകരവാദികളുടെ ഭീഷണി ഈ ഭാഗത്ത് രൂക്ഷമാണ്. അതിനാല്‍ തന്നെ തീര്‍ത്ഥാടകരുടെ സഞ്ചാരപാതയിലെല്ലാം സുരക്ഷാ സേനകളെ കേന്ദ്ര സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷ ഒരുക്കങ്ങള്‍ വിലയിരുത്താനായി ഏതാനും ദിവസം മുന്‍പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.
ഇന്ത്യാ വിഭജനത്തിന് ആരാണ് ഉത്തരവാദിയെന്ന് പ്രതിപക്ഷത്തോടു ചോദിച്ച് പാര്‍ലമെന്റില്‍ ജവാഹര്‍ലാല്‍ നെഹ്രുവിനെതിരേ അമിത് ഷാ ആഞ്ഞടിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. രാജ്യം വിഭജിക്കാന്‍ അനുവദിച്ചത് ഞങ്ങളല്ല, നിങ്ങളല്ലേയെന്നും അദ്ദേഹം കോണ്‍ഗ്രസിനോടു ചോദിച്ചു.
ജമ്മു കശ്മീരിലെ മൂന്നിലൊരു ഭാഗം ഇന്ത്യയുടെ നിയന്ത്രണത്തിലല്ല. നെഹ്രുവിന്റെ നിലപാടാണ് പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്കു നഷ്ടപ്പെടാനുള്ള കാരണം. ഹൈദരാബാദില്‍ ഉയര്‍ന്നുവന്ന വിഘടനവാദം സര്‍ദാര്‍ പട്ടേല്‍ പരിഹരിച്ചെങ്കില്‍ മറുവശത്ത് നെഹ്രു കശ്മീരിനെ വിഭജിച്ചെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. പാകിസ്താന്‍ പട്ടാളം കശ്മീരിലെ ഒരു ഭാഗത്തെ ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണ് നെഹ്രു ചെയ്തതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
സഭാനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. വേദനിക്കുന്നുണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ പേരു പറയില്ല, പ്രഥമ പ്രധാനമന്ത്രി എന്നേ പറയൂവെന്ന് അമിത് ഷാ പ്രതികരിച്ചതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ഒടുവില്‍, സ്പീക്കര്‍ ഇടപെട്ടാണ് സഭ ശാന്തമാക്കിയത്.
https://www.facebook.com/Malayalivartha


























