രാഹുലിന്റെ മനസുമാറ്റാൻ രാജി വഴിപാട് ; രാഹുൽ ഗാന്ധി കോൺഗ്രസ് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. ഈ സാഹചര്യം നിലനിൽക്കെയാണ് രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി പാർട്ടിയിൽ നേതാക്കളുടെ കൂട്ടരാജി തുടരുന്നത്. മുതിർന്ന നേതാക്കളടക്കം ഇരുന്നൂറോളം പേർ ഇതിനോടകം തന്നെ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചെന്നാണ് റിപ്പോർട്ടുകൾ.
രാഹുൽ ഗാന്ധിക്ക് പുതിയ ടീമീനെ സ്വതന്ത്ര്യമായി തിരഞ്ഞെടുക്കാൻ അവസരം നൽകുന്നതിനാണ് തങ്ങൾ അവസരം നൽകുന്നതെന്നാണ് രാജി വെച്ച നേതാക്കൾ പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കാൻ രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ മുതിർന്ന നേതാക്കളും പാർട്ടി പദവികൾ ഒഴിയണമെന്നാണ് രാജിവെച്ചവരുടെ ആവശ്യം.
അതേസമയം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഉച്ചതിരിഞ്ഞ് 3.30 ന് രാഹുലിന്‍റെ വസതിയിലാണ് യോഗം. കോൺഗ്രസ് ഭരിക്കുന്ന 5 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുക. ലോക്സഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷ പദം ഒഴിയാന്‍ സന്നദ്ധനാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കിയിരുന്നു. നേരത്തെ തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ രാജസ്ഥാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്.
https://www.facebook.com/Malayalivartha

























