സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 100 രൂപ കുറയും...

രാജ്യത്ത് പാചകവാതക സിലിണ്ടറിന് 100 രൂപ 50 പൈസ കുറച്ചു. രാജ്യാന്തര വിപണിയിൽ എൽപിജി വില കുറഞ്ഞതോടെ ആണ് സബ് സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് വില കുറച്ചത് . സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് ഇപ്പോള്‍ 737 രൂപ 50 പൈസയാണ് വില. ഇത് തിങ്കളാഴ്ച മുതല്‍ 637 രൂപയായി കുറയും. സബ്സിഡിയുള്ള സിലിണ്ടറിന് 495 രൂപ 35 പൈസയാണ് വില.
നാളെ മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. സബ് സിഡി തുകയായ 142 രൂപ 65 പൈസ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ചെയ്യും.ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വാർത്താക്കുറിപ്പിലാണ് വില കുറച്ച കാര്യം അറിയിച്ചത്.
നേരത്തെ പാചകവാതക സിലിണ്ടറിന് 25 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഓരോ മാസവും വിലയിൽ മാറ്റം വരുത്തുന്ന രീതിയാണ് നിലവിലുള്ളത്.ഡൽഹിയിൽ കഴിഞ്ഞ മാസം സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് 1.23 രൂപ കൂടി 497.37 രൂപയിലെത്തിയിരുന്നു. എന്നാൽ സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില മെയ് മാസത്തേക്കാൾ 25 രൂപയാണ് കഴിഞ്ഞ മാസം വർദ്ധിച്ചത്. അങ്ങനെയാണ് വില 737.50 രൂപയിലെത്തിയത്. മേയിൽ 712.50 രൂപയായിരുന്നു വില.
https://www.facebook.com/Malayalivartha


























