പഞ്ചാബിനെ ലക്‌ഷ്യം വച്ച് ബിജെപി; പഞ്ചാബില്‍ അംഗ സംഖ്യ ഉയര്‍ത്താന്‍ ബിജെപിയുടെ അടുത്ത തന്ത്രം

പഞ്ചാബിനെ ലക്‌ഷ്യം വച്ച് ബിജെപി. രാജ്യത്തുണ്ടായ മോദി തരംഗത്തിനിടയിലും കാര്യമായ മുന്നേറ്റങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ കഴിയാതിരുന്ന പഞ്ചാബില്‍ അംഗ സംഖ്യ ഉയര്‍ത്താന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബിജെപി. അംഗത്വ വിതരണ കാമ്പയിനിൽ പുതിയതായി 2 ലക്ഷം പേരെ ചേര്‍ക്കാനാണ് ബിജെപിയുടെ ലക്ഷ്യം. ജുലൈ ആറ് മുതല്‍ സംസ്ഥാനത്ത് കാമ്ബെയ്ന് തുടക്കം കുറിക്കും.
2 ലക്ഷം പുതിയ ആളുകളെ ചേര്‍ക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. എന്നാല്‍ 20 ശതമാനം ആളുകളെ പഞ്ചാബില്‍ നിന്ന് ബിജെപിയില്‍ ചേര്‍ക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് പഞ്ചാബ് ബിജെപി പ്രസിഡന്റ ഷ്വയ്ത്ത് മാലിക്ക് വ്യക്തമാക്കി. ഇത്തവണ 4.5 ലക്ഷം ആളുകളെ ചേര്‍ക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. അതുവഴി സംസ്ഥാനത്തെ അംഗ സംഖ്യ 28 ലക്ഷത്തില്‍ എത്തിക്കുമെന്നും ഷ്വയ്ത്ത് മാലിക്ക് പറഞ്ഞു.
2014 ലെ മോദി തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ 23 ലക്ഷം അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. അതിന് മുന്‍പ് വെറും 3.5 ലക്ഷമായിരുന്നു സംസ്ഥാനത്തെ ബിജെപിയുടെ അംഗ സംഖ്യ. ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇത്തവണ ബിജെപിയുടെ വോട്ട് ശതമാനം ഉയര്‍ന്നുവെന്നാണ് ബിജെപി അവകാശപ്പെടുന്നത്. 9.63 ശതമാനമായിരുന്നു ഇത്തവണത്തെ വോട്ട് വിഹിതം. തിരഞ്ഞെടുപ്പില്‍ 8 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ഇത്തവണയും നാല് സീറ്റുകള്‍ ശിരോമണി അകാലിദള്‍-ബിജെപി സഖ്യത്തിന് നേടാന്‍ കഴിഞ്ഞിരുന്നു. അതേസമയം ആംആദ്മിക്ക് ഇത്തവണ 1 സീറ്റ് മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്.
2014-ലെ വിജയത്തേക്കാളും ഉജ്ജ്വല വിജയമാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയും കൂട്ടരും നേടിയത്. 2014-ൽ 282 സീറ്റുകളിലാണ് ബിജെപി വിജയം ഉറപ്പിച്ചതെങ്കിൽ ഇത്തവണ 300 കടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുകയാണ് ബിജെപി. ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് നരേന്ദ്ര മോദി വിജയം അരക്കെട്ടുറപ്പിച്ചത്. 542 ലോക്സഭ സീറ്റിൽ 303 സീറ്റിലും ബിജെപി വിജയം ഉറപ്പിച്ചിരിക്കുകയാണ്.
എന്നാൽ ബിജെപിയെ പൂർണ്ണമായും കൈയ്യൊഴിഞ്ഞ ചില സംസ്ഥാനങ്ങളുണ്ട്. തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് പോലും എത്താതെ ബിജെപി മൂക്കും കുത്തി നിലം പതിച്ചത് രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിലും രണ്ടാം സ്ഥാനത്ത് എത്താൻ പോലും ബിജെപിക്ക് ആയില്ലാ എന്നത് ഏറെ ശ്രദ്ധേയമാണ്. അതേസമയം ഒഡിഷ, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ചിട്ടുണ്ടെന്ന് ശ്രദ്ധേയമാണ്. 21 ലോക്സഭ സീറ്റിൽ 12 സീറ്റുകളാണ് ഒഡിഷയിലെ പ്രദേശിക പാർട്ടിയായ ബിജു ജനതാദൾ നേടിയത്. ഇവിടെ ഏട്ട് സീറ്റുകളിൽ വിജയമുറപ്പിക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. പഞ്ചാബിൽ കോൺഗ്രസ് വൻ വിജയം കാഴ്ചവച്ചപ്പോൾ തൊട്ട് പുറകിലായി ബിജെപി ഉണ്ടായിരുന്നു. 13 മണ്ഡലങ്ങളിൽ 8 സീറ്റ് കോൺഗ്രസ് നേടിയപ്പോൾ 2 സീറ്റിൽ ബിജെപി വിജയമുറപ്പിച്ചിരുന്നു. തെലങ്കാനയിലെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രാദേശിക പാർട്ടിയായ ടിആർഎസ് തെലങ്കാനയിൽ 9 സീറ്റ് നേടിയപ്പോൾ ബിജെപിയും കോൺഗ്രസും സീറ്റുകളുറപ്പിച്ച് പിന്നാലെ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























