മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ആഘോഷമായിരുന്നു ഹർത്താൽ . ഓരോ ഹർത്താലുകളും അടിച്ചുപൊളിച്ച് ആഘോഷിക്കുന്നതായിരുന്നു പതിവ്. . മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ ആണെങ്കില്‍ ആഘോഷത്തിന്റെ പൊലിമ കൂടും. വീട്ടില്‍ എല്ലാവരും ഒന്നിക്കുന്ന ഹര്‍ത്താലിന് സ്‌പെഷ്യല്‍ ഭക്ഷണം വരെയുണ്ടാക്കിയാണ് ആഘോഷം..

കേരളത്തിൽ ഒരു ഹർത്താൽ ഉണ്ടായിട്ട് എത്രകാലമായി എന്ന് ആലോചിച്ചിട്ടുണ്ടോ? കഴിഞ്ഞ മാർച്ച് 3 നാണ് കേരളത്തിൽ അവസാനമായി ഒരു ഹർത്താൽ ഉണ്ടായത് ..അതും വെറുമൊരു പ്രാദേശിക ഹർത്താൽ ...ചിതറ പഞ്ചായത്തിൽ സി.പി.എം.പ്രവർത്തകനെ കുത്തിക്കൊന്നതിന്റെ പേരിലുള്ള പ്രാദേശിക ഹർത്താൽ ആണ് മാർച്ച് മൂന്നിന് ഉണ്ടായത് .
മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ആഘോഷമായിരുന്നു ഹർത്താൽ . ഓരോ ഹർത്താലുകളും അടിച്ചുപൊളിച്ച് ആഘോഷിക്കുന്നതായിരുന്നു പതിവ്. . മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ ആണെങ്കില്‍ ആഘോഷത്തിന്റെ പൊലിമ കൂടും. വീട്ടില്‍ എല്ലാവരും ഒന്നിക്കുന്ന ഹര്‍ത്താലിന് സ്‌പെഷ്യല്‍ ഭക്ഷണം വരെയുണ്ടാക്കിയാണ് ആഘോഷം.. ഏത് ഈര്‍ക്കില്‍ പാര്‍ട്ടി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആണെങ്കിലും കേരളത്തില്‍ അത് എന്നും എപ്പോഴും പൂര്‍ണമാണ്...അതാണിപ്പോൾ നിന്ന് പോയത് ..
2018 ൽ കേരളത്തിൽ നിന്നുള്ളവർ ഗൂഗിളില്‍ ഏറ്റവും കൂടുതൽ തിരഞ്ഞത് ഹർത്താൽ ആയിരുന്നു. ശബരിമല വിഷയവുമായ ബന്ധപ്പെട്ട് കേരളത്തിൽ അടിക്കടി ഹർത്താൽ ഉണ്ടായി. ഫെയ്സ്ബുക്കിലും വാട്സാപ്പിലും വ്യാജ ഹർത്താൽ പ്രഖ്യാപനങ്ങളും പോസ്റ്റുകളും നിറഞ്ഞു ..ഇതെല്ലം പഴങ്കഥയായി മാറിയ അവസ്ഥയാണിപ്പോൾ
മലയാളി പെട്ടെന്ന് പ്രബുദ്ധനായി പോയോ എന്നൊന്നും ആലോചിച്ചു തലപുണ്ണാക്കേണ്ട... കേരളത്തിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു എന്നും കരുതേണ്ട.. ഈ നില കൈവരിക്കാൻ പ്രധാനപങ്ക് വഹിച്ചിട്ടുള്ളത് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ജനങ്ങൾക്കിടയിൽ ഉരുത്തിരിഞ്ഞ് വന്നിട്ടുള്ള ഹർത്താൽ വിരോധം തന്നെയാണ് എന്നതിൽ സംശയമില്ല . എട്ട് വർഷം മുൻപ് രാജു പി.നായർ എന്ന കോൺഗ്രസ്സ് നേതാവാണ് Say NO to Harthal എന്ന സംഘടനക്ക് തുടക്കമിട്ടത് . ഈ സംഘടനയുടെ പവർത്തനങ്ങളാണ് ഹർത്താൽ വിരോധം പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്
കോടതിയുടെ നിരന്തരമായ ഇടപെടൽ കാര്യങ്ങൾ ലക്ഷ്യത്തിലേക്കടുപ്പിക്കാൻ കൂടുതൽ സഹായകമായി.
7 ദിവസം മുന്നേ നോട്ടീസ് നല്കണമെന്നതും ഹർത്താലിന് ഏറ്റ അടിയായി. മിന്നല്‍ ഹര്‍ത്താലിന് ഹൈക്കോടതിയുടെ വിലക്ക് ഏർപ്പെടുത്തിയതിന് ശേഷമാണ് ഹർത്താലിന്റെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ വിധി വന്നതിന് ശേഷം രണ്ട് ഹർത്താലുകൾ മാത്രമാണ് സംസ്ഥാനത്ത് നടന്നത്. അതിലൊന്ന് ആഹ്വാനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസിനെതിരെ കോടതി കേസ് എടുക്കുകയും ചെയ്തിരുന്നു.
മുന്‍ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്താൽ ഈ വർഷം ഹര്‍ത്താലുകളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 2017-ൽ ആദ്യ 6 മാസങ്ങളിൽ കേരളത്തിൽ നടന്നത് 73 ഹർത്താലുകളാണ്. 2018ൽ ആദ്യ 6 മാസങ്ങളിൽ കേരളത്തിൽ നടന്നത് 53 ഹർത്താലുകളാണ്. എന്നാൽ ഈ വർഷം ആറ് മാസം പൂർത്തിയായപ്പോൾ 5 ഹർത്താലുകൾ മാത്രമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്
ഹര്‍ത്താല്‍ വിരുദ്ധ സംഘടനയായ say no to harthal പ്രവര്‍ത്തകനായ മനോജ് രവീന്ദ്രന്‍ ഇത് സംബന്ധിച്ച് ചില കണക്കുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ..മനോജ് രവീന്ദ്രന്‍ തന്റെ പോസ്റ്റില്‍ പറയുന്ന വിവരങ്ങള്‍ ഇങ്ങിനെയാണ്:
ഇത് ആദ്യമായാണ് 2016 ന് ശേഷം കേരളത്തിൽ ഒരു പ്രാദേശിക ഹർത്താൽ പോലും ഇല്ലാത്ത 3 മാസം പൂര്‍ത്തിയാകുന്നത്. ഈ വര്‍ഷം ഇന്ന് ആറുമാസം പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെ പ്രദേശിക ഹര്‍ത്താല്‍ അടക്കം കേരളത്തില്‍ ഉണ്ടായിട്ടുള്ളത് ഉണ്ടായത് 5 ഹർത്താലുകൾ മാത്രമാണ്.
അവയില്‍ ജനുവരിയില്‍ 3 ഹര്‍ത്താല്‍ നടന്നപ്പോള്‍ ഫെബ്രുവരിയിലും മാര്‍ച്ചിലും ഒരോ വീതം ഹര്‍ത്താല്‍ മാത്രമാണ് ഉണ്ടായത്. ഏറ്റവും ഒടുവില്‍ ഹർത്താൽ നടന്നത് മാർച്ച് 3 നാണ് കൊല്ലത്തെ ചിതറ പഞ്ചായത്തിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നതിന്‍റെ പേരിലായിരുന്നു അത്. ആറു മാസങ്ങളില്‍ നടന്നത് 5 ഹര്‍ത്താല്‍ എന്നത് വലിയ മാറ്റം എന്നാണ് മുന്‍ വര്‍ഷ കണക്കുകള്‍ പറയുന്നത്.
2017 ലെ ആദ്യ 6 മാസങ്ങളിൽ കേരളത്തിൽ നടന്നത് 73 ഹർത്താലുകളായിരുന്നു. പിറ്റേവര്‍ഷം ആദ്യ 6 മാസങ്ങളിൽ കേരളത്തിൽ നടന്നത് 53 ഹർത്താലുകളും. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഹര്‍ത്താലുകളുടെ കുറവ് വലിയ മാറ്റമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം.
ഹര്‍ത്താലുമായി ബന്ധപെട്ട് ഹൈക്കോടതിയുടെ സുപ്രധാന ഇടക്കാല വിധി വന്നത് ഹര്‍ത്താല്‍ കുറയാന്‍ കാരണമായിരിക്കാം എന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ഒരാഴ്ച മുന്‍പ് നോട്ടീസ് കൊടുക്കാതെ ഹർത്താൽ ആഹ്വാനം ചെയ്യാൻ പാടില്ലെന്ന ഹൈക്കോടതി ഇടക്കാല വിധി വന്നതിന് ശേഷം രണ്ട് ഹർത്താലുകൾ മാത്രമാണ് നടന്നത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കേരളത്തിൽ നിന്ന് ഹർത്താൽ തുടച്ച് നീക്കപ്പെട്ടു എന്നൊന്നും അർത്ഥമില്ല.. മുൻപ് ഉണ്ടായിരുന്ന ബന്ദ് ഹർത്താലായി പേര് മാറി വന്നതുപോലെ , ഹർത്താലിനും രൂപമാറ്റം സംഭവിച്ചു പുതിയ പേരിൽ നമുക്ക് മുൻപിൽ അവതരിച്ചേക്കാം..അതേതായാലും കഴിഞ്ഞ 130 ദിവസം മലയാളി ഹർത്താലിനെ കുറിച്ച് ആലോചിക്കാതിരുന്നതിന് say no to harthal സംഘടനക്കും പ്രവര്‍ത്തകർക്കും നന്ദി ...
https://www.facebook.com/Malayalivartha


























