രണ്ട് തവണ കോണ്‍ഗ്രസ് പ്രധാനമന്ത്രിയാക്കിയ ഡോ. മന്‍മോഹന്‍ സിംഗിനെ പാര്‍ട്ടിക്ക് മടുത്തു, കോണ്‍ഗ്രസ് ആവശ്യപ്പെടാത്തത് കൊണ്ട് ഡി.എം.കെ അദ്ദേഹത്തിന് രാജ്യസഭാ സീറ്റി നല്‍കിയില്ല

രണ്ട് തവണ കോണ്‍ഗ്രസ് പ്രധാനമന്ത്രിയാക്കിയ ഡോ. മന്‍മോഹന്‍ സിംഗിനെ പാര്‍ട്ടിക്ക് മടുത്തു. കോണ്‍ഗ്രസ് ആവശ്യപ്പെടാത്തത് കൊണ്ട് ഡി.എം.കെ അദ്ദേഹത്തിന് രാജ്യസഭാ സീറ്റി നല്‍കിയില്ല. തമിഴ്‌നാട്ടിലെ ആറ് സീറ്റില്‍ മൂന്ന് സീറ്റിലും ഡി.എം.കെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. മുമ്പ് തമിഴ്‌നാട്ടില്‍ നിന്നാണ് മന്‍മോഹന്‍ സിംഗ് രാജ്യസഭയിലെത്തിയത്. മറ്റ് സഖ്യകക്ഷികള്‍ക്ക് സീറ്റ് നല്‍കാന്‍ ആലോചിച്ചിരുന്നെങ്കിലും അവസാന നിമിഷം അതും വേണ്ടെന്ന് വെച്ചു. ബാക്കിയുള്ള സീറ്റുകളുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ജൂലായ് എട്ടാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും ഡി.എം.കെയൊട് മന്‍മോഹന്‍ സിംഗിന്റെ സീറ്റ് സംബന്ധിച്ച് ആശയവിനിമയം നടത്തിയില്ല.
കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് ആവശ്യമില്ലെങ്കില്‍ ഏതെങ്കിലും സഖ്യകക്ഷിക്ക് നല്‍കുമെന്ന് ടി.കെ.എസ് ഇളങ്കോവന്‍ പ്രതികരിച്ചു. സാമ്പത്തിക വിദഗ്ധന്‍കൂടിയായ മന്‍മോഹന്‍സിംഗിനെ പോലൊരാളുടെ ഇടപെടലുകള്‍ ഉപരിസഭയായ രാജ്യസഭയില്‍ വേണമെന്ന് സ്റ്റാലിനെ പോലെ ചുരുക്കം ചില നേതാക്കള്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ, രാഹുല്‍ ഗാന്ധിയോ, സോണിയാ ഗാന്ധിയോ പോലും ഇക്കാര്യത്തില്‍ അഭിപ്രായം അറിയിച്ചില്ല. കോണ്‍ഗ്രസുമായുള്ള സഖ്യം നഷ്ടക്കച്ചവടമാണെന്ന് ഡി.എം.കെയിലെ ചില നേതാക്കള്‍ ആരോപിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവരെ കൊണ്ട് ഡി.എം.കെയ്ക്ക് പ്രത്യേകിച്ച് ഗുണമുണ്ടായില്ലെന്നും കാര്‍ത്തിക് ചിദംബരം ജയിച്ചത് തങ്ങളുടെ വോട്ട് കൊണ്ടാണെന്നും ഡി.എം.കെ യിലെ ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ വേണ്ടത്ര നിയമസഭാ സീറ്റ് ഇല്ലാത്തതിനാല്‍ രാജസ്ഥാനില്‍ നിന്ന് മന്‍മോഹനെ രാജ്യസഭയിലെത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
അധ്യക്ഷസ്ഥാനത്ത് നിന്ന് മാറിയെങ്കിലും മുതിര്‍ന്ന പല നേതാക്കളെയും ഒഴിവാക്കണം എന്ന് രാഹുല്‍ഗാന്ധിക്ക് ആഗ്രഹമുണ്ടെന്ന് അറിയുന്നു. പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും പുതുമുഖങ്ങള്‍ എത്തണമെന്നും രാഹുലിനും പ്രിയങ്കാ ഗാന്ധിക്കും ആഗ്രഹമുണ്ട്. അതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിയെ ഡി.സി.സികളെ പിരിച്ചുവിട്ടിരുന്നു. മുതിര്‍ന്ന പല നേതാക്കളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പൂര്‍ണമായ വിജയത്തിന് സഹകരിച്ചില്ലെന്നും പലരും മക്കളെ വിജയിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നെന്നും രാഹുല്‍ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനാല്‍ മുതിര്‍ന്ന പല നേതാക്കളും അതൃപ്തിയിലാണ്. മാത്രമല്ല ആന്ധ്രയിലെ പരാജയത്തിന് കാരണം എകെ ആന്റണിയുടെ ഇടപെടല്‍ ഇല്ലാത്തത് കൊണ്ടാണെന്ന് ആരോപിച്ച് അദ്ദേഹത്തെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിക്കുകയുണ്ടായി. പ്രവര്‍ത്തകസമിതിയോഗം താമസിക്കാതെ ചേരുന്നുണ്ട്. അന്ന് പാര്‍ട്ടിയിലേയും പാര്‍ലമെന്ററി പാര്‍ട്ടിയിലേയും കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha


























