മധുരം അല്പം കൂടുതലാ...ഉപ്പും കൂടുതലാ...കൊഴുപ്പും....മുന്നറിയിപ്പ് നൽകും പാക്കെറ്റുകൾ

പാക്കെറ്റ് ഭക്ഷണം വാങ്ങിക്കുന്നവർ ശ്രദ്ധിക്കുക ഇനി മുതൽ നിങ്ങൾക്ക് കരുതലോടെ ആഹാരം തെരഞ്ഞെടുക്കാം. പ്രഷർ, കൊളെസ്ട്രോൾ തുടങ്ങിയ രോഗികൾ ഉൾപ്പെടെയുള്ളവർക്കു സഹായകമാകാൻ പുതിയ മുന്നറിയിപ്പുകളുമായി വരികയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ).
മധുരം, ഉപ്പ്, കൊഴുപ്പ് തുടങ്ങിയവയുടെ അളവ് എത്രത്തോളം പാക്കറ്റ് ഭക്ഷണത്തിൽ ഉണ്ട് എന്ന മുന്നറിയിപ്പു അതിൽ തന്നെ രേഖപ്പെടുത്തിയിരിക്കും. ഭക്ഷണത്തിൽ എന്തിൻറെ അളവാണോ കൂടുതൽ അത് ചുവന്ന സൂചികയിൽ നൽകും. ട്രാഫിക് സിഗ്‌നലിനു സമാനമായി ചുവപ്പ്, ഓറഞ്ച്, പച്ച നിറങ്ങൾ മധുരത്തിൻറെയും ഉപ്പിൻറെയും കൊഴുപ്പിൻറെയും അളവനുസരിച്ചു നൽകാനുള്ള ആശയം മുന്നോട്ടു വച്ചിട്ടുണ്ട്.ആകെ കാലറി (ഊർജം), കൊഴുപ്പ്, മധുരം, സോഡിയം തുടങ്ങിയവ നിറങ്ങളുടെ സഹായത്തോടെ പാക്കറ്റിനു മുന്നിൽ കാണിക്കുവാനുള്ള പരിശ്രമവുമുണ്ട്.വെജിറ്റേറിയൻ ഭക്ഷണ പാക്കറ്റിലെ സൂചിക കാഴ്ച വൈകല്യമുള്ളവർക്കും തിരിച്ചറിയത്തക്ക തരത്തിൽ മാറ്റും.
പാൽ,പാൽ ഉൽപന്നങ്ങൾ, പഞ്ചസാര, ഉപ്പ് തുടങ്ങിയവയിൽ ഈ പരിഷ്‌കാരങ്ങൾ പ്രയോഗിക്കില്ല.ഉൽപന്നം തയ്യറാക്കിയതും കാലാവധി കഴിയുന്നതും അടുത്തടുത്ത് പ്രദർശിപ്പിക്കാൻ നിർദേശം നൽകി. കേടായി കഴിക്കാൻ യോഗ്യമല്ലാത്ത വസ്തുക്കളിൽ എക്സ് (X) ചിഹ്നം ഉൾപ്പെടുത്തണമെന്നും പുതിയ നിർദേശത്തിലുണ്ട്.ഉത്തരവിന്റെ കരട് ഉടൻ പുറത്തിറക്കും. ഇത് നടപ്പിലായി കഴിഞ്ഞാൽ വൻകിട – ചെറുകിട വ്യവസായികൾക്കു പാക്കേജിങ് രീതി മാറ്റേണ്ടതായി വരും.
https://www.facebook.com/Malayalivartha


























