സൈറയില്‍ നിന്ന് ഹിന്ദു നടിമാര്‍ പ്രചോദനം ഉള്‍ക്കൊള്ളണം... സൈറയെ മാതൃകയാക്കി ഹിന്ദു നടിമാര്‍ അഭിനയം നിര്‍ത്തണമെന്ന് ഹിന്ദുമഹാസഭ പ്രസിഡന്റിന്റെ ട്വീറ്റ്

മതവിശ്വാസത്തിന്റെ പേരില്‍ അഭിനയം നിര്‍ത്തിയ നടി സൈറയെ ഹിന്ദു നടിമാര്‍ മാതൃകയാക്കണമെന്ന് ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണിയുടെ ട്വീറ്റ്. സൈറയില്‍ നിന്ന് ഹിന്ദു നടിമാര്‍ പ്രചോദനം ഉള്‍ക്കൊള്ളണമെന്നും സ്വാമി പറഞ്ഞു. സൈറയുടെ തീരുമാനം പ്രശംസനീയമാണ്. അതുകൊണ്ടുതന്നെ ഈ മാതൃക പിന്തുടരാന്‍ ഹിന്ദു നടിമാരും തയ്യാറാകണമെന്നും ചക്രപാണി ട്വീറ്റില്‍ പറയുന്നു.
ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ദംഗലിലെ നടി സൈറ അഭിനയം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷം നീണ്ട തന്റെ സിനിമാ കരിയര്‍ തന്റെ മതവിശ്വാസത്തെയും ബാധിക്കുന്നുവെന്നും വ്യക്തമാക്കിയാണ് സൈറ അഭിനയം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചത്. സിനിമ തനിക്ക് പ്രശസ്തി തന്നുവെങ്കിലും ഈ വ്യക്തിത്വത്തില്‍ താന്‍ സന്തോഷവതിയല്ലെന്ന് നടി തുറന്നുസമ്മതിച്ചു.
തന്റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയിലും തനിക്ക് സന്തോഷം ലഭിച്ചില്ലെന്നും ഈ രംഗവുമായി ചേര്‍ന്ന് പോകാന്‍ കഴിയുമെങ്കിലും ഇത് തന്റെ് സ്ഥലമായി അനുഭവപ്പെട്ടില്ലെന്നും നടി തന്റെ കുറിപ്പില്‍ വ്യക്തമാക്കി. വിശ്വാസവുമായി നിരന്തരം ഇടപെടല്‍ നടത്തുന്ന ജോലിയില്‍ താന്‍ തുടര്‍ന്നപ്പോള്‍ അത് തന്റെ മതവുമായും അള്ളാഹുവുമായുള്ള ബന്ധത്തിന് ഭീഷണിയായെന്നും സൈറ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























