പേര് നരേന്ദ്ര മോദി, വില്ലേജ് ഗുജറാത്ത്; കേരളത്തിലെ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ നരേന്ദ്രമോദിയുടെ പേരിൽ അപേക്ഷ
കേരളത്തിൽ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരത്തെ ഏതോ വിരുതൻ ദുരുപയോഗപ്പെടുത്തിയതോടെയാണ് മോദിയുടെ പേരും കേരളത്തിൽ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടത്.
ഓൺലൈനായി സമർപ്പിക്കപ്പെട്ട അപേക്ഷ പരിശോധിച്ച സമയത്താണ് പ്രധാനമന്ത്രിയുടെ പേരിൽ അപേക്ഷ സമർപ്പിക്കപ്പെട്ടത് കണ്ടെത്തിയത്. അപേക്ഷയിൽ വയസും, ജനന തീയതിയും, ഫോൺ നമ്പരുമെല്ലാം നൽകിയിട്ടുണ്ട്. വില്ലേജിന്റെ സ്ഥലത്ത് ഗുജറാത്ത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്, തെരുവിന്റെ സ്ഥാനത്ത് ചായക്കട എന്നും രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ അപേക്ഷകന്റെ ഫോട്ടോയുടെ സ്ഥാനത്ത് പാണ്ടയുടെ ചിത്രം നൽകിയാണ് പ്രധാനമന്ത്രിയെ അപമാനിക്കുവാൻ ശ്രമിച്ചിരിക്കുന്നത്.
ഓൺലൈനായി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്ന വിവരങ്ങൾ താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശോധിക്കുന്നത്. കോഴിക്കോട് താലൂക്ക് ഓഫീസിലെ പരിശോധനയിലാണ് ഈ വിവരങ്ങൾ ലഭ്യമായത്. അപേക്ഷയിലെ ഫോൺ നമ്പരിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
https://www.facebook.com/Malayalivartha