അതിരപ്പള്ളി പദ്ധതിയെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍

അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പേരില്‍ പദ്ധതി മാറ്റേണ്ടതില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പ്രദേശത്തെ ജൈവവൈവിധ്യത്തെ പദ്ധതി ബാധിക്കില്ല. മലമുഴക്കി വേഴാമ്പലിന് മാത്രമാണ് നിലവില്‍ ഈ മേഖലയില്‍ വംശനാശ ഭീഷണിയുള്ളതെന്നും ഇവയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ കഴിയുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതിരപ്പള്ളി പദ്ധതി വിഷയത്തില്‍ കേന്ദ്ര വനംഫപരിസ്ഥിതി മന്ത്രാലയം കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു.
ചാലക്കുടി പുഴയിലെ ജലലഭ്യത സംബന്ധിച്ച് 2010നുശേഷമുള്ള വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് ജലകമ്മീഷനോട് തേടിയത്. വേനല്‍ക്കാലത്ത് ജലത്തിന്റെ ലഭ്യത അനുസരിച്ച് വീണ്ടും അപേക്ഷ നല്‍കാമെന്ന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് അതിരപ്പള്ളി വിഷയത്തില്‍ സര്‍ക്കാര്‍ വീണ്ടും കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്.
പദ്ധതിക്ക് 2009ല്‍ നല്‍കിയ പാരിസ്ഥിതികാനുമതി എതിര്‍പ്പുകളെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നീട് റദ്ദാക്കി. എന്നാല്‍ പദ്ധതി കൈയൊഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























