അതിശൈത്യം: ബിഹാറില്‍ 15 പേര്‍കൂടി മരിച്ചു

ബിഹാറില്‍ അതിശൈത്യത്തെ തുടര്‍ന്ന് 15 പേര്‍ കൂടി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ഇത്രയധികം ആളുകള്‍ മരിച്ചത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടുന്നു. ഇതോടെ അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. കഴിഞ്ഞ മാസം ശീതക്കാറ്റിനെ തുടര്‍ന്ന് 27 പേര്‍ മരിച്ചിരുന്നു. ഈ മാസം ആദ്യം പത്തു പേരും മരിച്ചു.
അതിശൈത്യം ബിഹാറില്‍ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. കനത്ത മഞ്ഞിനെ തുടര്‍ന്ന് ട്രെയിന്‍, വ്യോമഗതാഗതങ്ങളും താറുമറായിരിക്കുകയാണ്. പാട്‌നയില്‍ 11 ഡിഗ്രി സെല്‍ഷ്യസും ഗയയില്‍ എട്ട് ഡിഗ്രി സെല്‍ഷ്യസുമാണ് തിങ്കളാഴ്ചത്തെ താപനില.
അതിശൈത്യത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പാട്‌ന, മുസാഫര്‍പൂര്‍, ഭഗല്‍പൂര്‍, ഗയ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























