കേജ്‌രിവാളിന്റെ വിവാദ പരാമര്‍ശം കോണ്‍ഗ്രസ് തിര.കമ്മിഷനെ സമീപിച്ചു

രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പണം വാങ്ങിയ ശേഷം ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് വിവാദ പ്രസംഗം നടത്തിയ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാളിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
\'നിങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നോ ബി.ജെ.പിയില്‍ നിന്നോ പണം വാങ്ങിക്കോളൂ. പക്ഷേ വോട്ട് ആം ആദ്മിക്കായിരിക്കണം. വോട്ടിനായി അവര്‍ നിങ്ങള്‍ക്ക് തരുന്ന പണം രാജ്യത്തെ കൊള്ളയടിച്ചതാണ് ഇതായിരുന്നു തന്റെ മണ്ഡലമായ ഉത്തംനഗറില്‍ വച്ച് കേജ്‌രിവാളിന്റെ വിവാദ പരാമര്‍ശം.
വോട്ട് ചെയ്യുന്നതിന് കൈക്കൂലി വാങ്ങാന്‍ പ്രേരിപ്പിക്കുന്നതാണ് കേജ്‌രിവാളിന്റെ പ്രസ്താവനയെന്നും ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയെ കളങ്കപ്പെടുത്തുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ നിയമ വിഭാഗത്തിന്റെ ചുമതലുള്ള കെ.സി.മിത്തല്‍ പരാതിയില്‍ ആരോപിക്കുന്നത്. പ്രസംഗത്തില്‍ കേജ്‌രിവാള്‍ ഉപയോഗിച്ച ഭാഷ മറ്റ് പാര്‍ട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും കോണ്‍ഗ്രസ് കമ്മിഷന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























